Fri. Apr 19th, 2024
സൗദി:

സൗദിയിൽ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിന്‍ പൂര്‍ത്തീകരണത്തിനുള്ള ജാഗ്രതയും ശ്രമങ്ങളും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് മുഖേന പ്രതിരോധ ശേഷി ആര്‍ജിക്കല്‍ സാധ്യമല്ലെന്നും അതിനാല്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം വിശദീകരിച്ചു.

സൗദി ആരോഗ്യ മന്ത്രാലയമാണ് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ പൂര്‍ത്തീകരണത്തിന്റെ ആവശ്യകത സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമാവില്ല.

അതിനാല്‍ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുന്നതിനുള്ള ജാഗ്രതയും ശ്രമങ്ങളും തുടരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ചവര്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിട്ട് വീഴ്ചയും വരുത്തരുതെന്നും അധികൃതര്‍ വിശദീകരിച്ചു. രാജ്യത്ത് അംഗീകരിച്ചതും നല്‍കി വരുന്നതുമായ കുത്തിവെപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം കൊവിഡ് ബാധിച്ചാല്‍ ആറ് മാസത്തിന് ശേഷമായിരിക്കും രണ്ടാം ഡോസിനുള്ള തിയ്യതി അനുവദിക്കുക. ഇത് തവക്കല്‍നയില്‍ ഓട്ടോമാറ്റികായി പുനക്രമീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

By Divya