25 C
Kochi
Sunday, July 25, 2021

Daily Archives: 11th May 2021

മുംബൈ:വാക്‌സിന്‍ ക്ഷാമം ശക്തമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും നേരിട്ട് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. മുംബൈയിലെ ജനങ്ങളെ എത്രയും വേഗം വാക്‌സിനേറ്റ് ചെയ്യാനാണ് ഈ നടപടിയെ കുറിച്ച് ആലോചിക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു. എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.‘മുംബൈയ്ക്ക് വേണ്ടി വിദേശത്ത് നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് ആഴ്ച കൊണ്ട് മുംബൈയിലെ...
തിരുവനന്തപുരം:സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ ആര് ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്.ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണെന്നും...
തിരുവനന്തപുരം:കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്ട്രീയനേതാക്കളിലൊരാളായിരുന്നു കെ ആർ ​ഗൗരിയമ്മയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ്. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.കേരളത്തിലെ കമ്മ്യൂണിസ്റ്റുകളിൽ പ്രമുഖയായിരുന്നു കെ ആർ ഗൗരിയമ്മ. നമ്മുടെ കേരള രാഷ്ട്രീയത്തിൽ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്ത...
തൃശ്ശൂർ:എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു. 2000-ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം...
കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യം, കെ ആർ ഗൗരിയമ്മ അന്തരിച്ചു
കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കടുത്ത പനിയെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. ഇന്ന് രാവിലെ 7നായിരുന്നു അന്ത്യം.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ ആർ ഗൗരിയമ്മ ശക്തമായ നേതാവായും സ്ത്രീ സാന്നിധ്യവുമായും കേരള രാഷ്ട്രിയത്തിൽ തന്റെ മുദ്ര തെളിയിച്ചു. 1919 ജൂലൈ 14-ന് ആലപ്പുഴയിലെ...
കല്‍പ്പറ്റ:വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാന്‍ തുടങ്ങിയതോടെ വിവിധ വകുപ്പുകള്‍ സംയുക്തമായി ബോധവല‍്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മദ്യമെത്തിച്ച് കോളനികളില്‍ വിതരണം ചെയ്യുന്ന സംഘം കൊവിഡ് പരത്തുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. ആദിവാസികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.അതിര്‍ത്തിയിലെ ആദിവാസികോളനികളില്‍ മദ്യം വില്‍ക്കുന്ന സംഘം ലോക്ഡൗണിനിടെയും രഹസ്യമായി കോളനികളിലെത്തി വിതരണം ചെയ്യുന്നു. പുറത്തിറങ്ങുന്പോഴും കോളനിയിലുള്ളവര്‍ മാസ്ക് ധരിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മടിക്കുന്നു....
തിരുവനന്തപുരം:മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 101 വയസിലായിരുന്നു അന്ത്യം.മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.
തിരുവനന്തപുരം:ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആക്റ്റീവ് കേസുകൾ മേയ് 15 ഓടെ ആറു ലക്ഷമായി ഉയർന്നേക്കാം എന്നാണ് അനുമാനിക്കുന്നത്. അങ്ങനെ വന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും ഉയരും.450 മെട്രിക് ടൺ ഓക്സിജൻ നമുക്ക് ആവശ്യമായി വരും. രാജ്യത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽനിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന...
കൊച്ചി:സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ കൊണ്ടുപോകുന്നതിനായി സ്വകാര്യ കമ്പനിയുടെ മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓക്സിജൻ നിറക്കുന്നതിനായി മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. ഇതോടെ ചവറയിൽ നിന്നും എറണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ എത്തിക്കാനുള്ള ബുദ്ധിമുട്ട് ഏറെയായിരുന്നു. ബാഷ്പീകരണ സാധ്യതയുള്ളതിനാൽ സാധാരണ ടാങ്കറുകൾ ഇതിനായി ഉപയോഗിക്കാനാകില്ല. ഇതേത്തുടര്‍ന്ന് വടക്കേ ഇന്ത്യയിൽ...
ന്യൂഡൽഹി:വില നിര്‍ണയത്തിലടക്കം കൊവിഡ് വാക്സീന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്ലാവര്‍ക്കും വാക്സീന്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലം ജഡ്ജിമാര്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.അസാധാരണ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ട്. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. വാക്സീന്‍ ലഭ്യതയിലെ പരിമിതി, രോഗവ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും...