കൊവിഡിനെ ഭയന്ന് എല്ലാവരും മാറിനിന്നു; ഭാര്യയുടെ മൃതദേഹവുമായി വൃദ്ധൻ സൈക്കിളിൽ

കൊവിഡ് മരണം അല്ലായിരുന്നിട്ടും ഭാര്യയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ ഗ്രാമവാസികൾ അനുവദിച്ചില്ല. ഒടുവിൽ, അവസാന കർമ്മങ്ങൾക്കായി ആ വൃദ്ധൻ ഭാര്യയുടെ ശരീരം സൈക്കിളിൽ കൊണ്ടുപോയ ദൃശ്യങ്ങൾ.

0
376
Reading Time: < 1 minute

 

ജൗൻപൂർ:

സ്വാഭാവിക മരണമായിട്ടുകൂടി ഗ്രാമവാസികൾ കൊറോണയെ ഭയന്ന് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ഉത്തർപ്രദേശിലെ ജൗൻപൂർ മദിഹു കോട്വാലി പ്രദേശത്തെ അംബർപൂർ ഗ്രാമവാസിയായ രാജ്കുമാരി എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ് ഉണ്ടായത്.

അവസാന കർമ്മങ്ങൾക്കായി ഭാര്യയുടെ മൃതദേഹം വൃദ്ധനായ തിലക്ധാരി സിങ് സൈക്കിളിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ച ഉടനെ പോലീസ് സ്ഥലത്തെത്തി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം, സമ്പൂർണ്ണ ആചാരങ്ങളോടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തു.

https://www.youtube.com/watch?v=OnBWK38YyXc

Advertisement