Fri. Apr 26th, 2024
മസ്കറ്റ്:

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്ക് നി​ല​വി​ൽ​വ​ന്ന​തോ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന പാ​ക്കേ​ജു​മാ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ. ശ്രീ​ല​ങ്ക, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ എ​ത്തി​ക്കാ​നു​ള്ള പ​ക്കേ​ജു​ക​ളാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന​ത്. 14 ദി​വ​സം ഹോ​ട്ട​ലി​ൽ ത​ങ്ങാ​നും കൊവിഡ് ടെ​സ്​​റ്റ്​ ന​ട​ത്തി ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന സൗ​ക​ര്യ​മാ​ണ് ഇ​വ​ർ ഒ​രു​ക്കു​ന്ന​ത്.

എ​ന്നാ​ൽ, നേ​പ്പാ​ൾ​വ​ഴി ഇ​ന്ത്യ​ക്കാ​ർ​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ വി​ല​ക്ക്​ നി​ല​വി​ൽ​വ​ന്ന​തോ​ടെ ഈ ​വ​ഴി​യു​ള്ള യാ​ത്ര ഇ​നി സാ​ധ്യ​മാ​കി​ല്ല. നി​ല​വി​ൽ കാ​ര്യ​മാ​യി ശ്രീ​ല​ങ്ക വ​ഴി​യു​ള്ള പ​ക്കേ​ജു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് ഒ​മാ​ൻ എ​യ​ർ, ശ്രീ​ല​ങ്ക​ൻ എ​യ​ർ, സ​ലാം എ​യ​ർ എ​ന്നി​വ ഒ​മാ​നി​ലേ​ക്ക് സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തും ഇ​ന്ത്യ​യു​മാ​യി അ​ടു​ത്തു​നി​ൽ​ക്കു​ന്ന​തു​മാ​ണ് ഈ ​വ​ഴി​ക്ക് പ്ര​ചാ​ര​ണം ല​ഭി​ക്കു​ന്ന​ത്.

ഖ​ത്ത​ർ വി​സി​റ്റ് വി​സ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് ഖ​ത്ത​ർ​വ​ഴി യാ​ത്ര​ക്ക് പ്ര​ധാ​ന ത​ട​സ്സം. താ​ര​ത​മ്യേ​ന പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ബ​ഹ്റൈ​ൻ​വ​ഴി​യു​ള്ള പാ​ക്കേ​ജു​ക​ളും ന​ൽ​കാ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​റു​ക​ൾ​ക്ക് പ​ദ്ധ​തി​യു​ണ്ട്.

By Divya