Tue. Apr 16th, 2024
അമേരിക്ക:

തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാരനിശ ഇന്ന്. ലോസാഞ്ചലസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മുപ്പതിനാണ് ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ നീണ്ടുപോയ ഓസ്കർ പുരസ്കാരച്ചടങ്ങുകളിൽ കലാപരിപാടികൾ ഉണ്ടാകില്ല.

മൂന്ന് മണിക്കൂർ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. മികച്ച സംവിധാനത്തിനായി 2 വനിതകൾ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ക്ലോയ് ഷാവോ എന്ന സംവിധായിക ചൈനീസ് വംശജയും ഈ നോമിനേഷൻ നേടുന്ന ആദ്യ ഏഷ്യക്കാരിയുമാണ്.

മികച്ച നടനുള്ള മത്സരത്തിന് ഏഷ്യൻ വംശജരായ രണ്ട് പേരാണ് പട്ടികയിലുള്ളത്. മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചവരിൽ 83 വയസ്സുകാരനായ ആന്റണ് ഹോപ്കിൻസും ഉണ്ട്ദ. ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആന്റണി ഹോപ്കിൻസിൻ നോമിനേറ്റ് ചെയ്യപ്പെട്ടത്. പുരസ്കാരം നേടിയാൽ ഓസ്കാർ ചരിത്രത്തിൽ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ഹോപ്കിൻസ്.

By Divya