Thu. Apr 25th, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ കൂടി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെതിരായ അച്ചടക്ക നടപടിക്ക് കാരണം. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

By Divya