Thu. Apr 18th, 2024
ന്യൂഡൽഹി:

രാജ്യത്ത് സൗജന്യ വാക്സീനേഷൻ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യർത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്.

കൊവിഡ് തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി.

എന്നാൽ ഈ തരംഗത്തിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യം അർപ്പിച്ചു.

By Divya