25 C
Kochi
Wednesday, December 1, 2021

Daily Archives: 20th April 2021

Seethalakshmi facebook post
 കൊച്ചി:'കപടസദാചാരവാദികളെ ഇതിലെ ഇതിലെ' എന്ന വരികളിലൂടെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സീതാലക്ഷ്മി എന്ന യുവതി ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് സീതാലക്ഷ്മി തന്റെ കുറിപ്പിൽ പറയുന്നു.രാത്രി ജോലി കഴിഞ്ഞ് വൈകി...
ന്യൂഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ആരംഭിച്ചു. ഇന്നലെ രാത്രി പത്ത് മണിക്ക് ആരംഭിച്ച ലോക്ഡൗണ്‍ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെ തുടരും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം ആരംഭിച്ചു. ആനന്ദ് വിഹാര്‍ ഉള്‍പ്പെടേയുള്ള വിവിധ ബസ് ടെര്‍മിനലുകളില്‍...
കുവൈത്ത് സിറ്റി:കുവൈത്തില്‍ പ്രാബല്യത്തിലുള്ള രാത്രികാല കര്‍ഫ്യൂ നീട്ടി. ഏപ്രില്‍ 22 വരെയായിരുന്നു നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇത് റമദാന്‍ അവസാനം വരെ നീട്ടാന്‍ തിങ്കളാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും. അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസവും പെരുന്നാള്‍ അവധി ദിനങ്ങളിലും പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന...
ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച തമിഴ് നടന്‍ വിവേകിന്‍റെ അപ്രതീക്ഷിതമായ മരണം സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇതുവരെ സിനിമാലോകം മുക്തമായിട്ടില്ല. ഹൃദയാഘാതം മൂലമായിരുന്നു വിവേകിന്‍റെ മരണം. മൂന്നു തവണ തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ വിവേക് 1987-ൽ കെ ബാലചന്ദറിന്‍റെ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയം വിവേകിനെ ജനപ്രിയനാക്കി. തുടര്‍ന്ന് ഒരു പാട്...
തിരുവനന്തപുരം:കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.അതേസമയം ഡെപ്യൂട്ടി സെക്രട്ടറിമാരും അതിന് മുകളിലുള്ളവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളായ ജീവനക്കാരും ഓഫീസില്‍ ഹാജരാകണ്ട. ഇവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഏപ്രില്‍ 30 വരെ ഈ വ്യവസ്ഥ തുടരാനാണ് നിര്‍ദേശം.മൂന്ന്...
ന്യൂഡൽഹി:കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിച്ച് ‘ഓപ്പറേഷൻ ക്ലീൻ’ നടപ്പാക്കാൻ കേന്ദ്രസർക്കാർ. സമര ഭൂമികളിൽ അംഗബലം വർധിപ്പിച്ച് ‘ഓപ്പറേഷൻ ശക്തി’യിലൂടെ ഈ നീക്കം പ്രതിരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. തങ്ങളുടെ ജീവനെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കട്ടെ എന്നാണ് കർഷകരുടെ നിലപാട്.മുൻപത്തെയത്ര തിരക്കില്ലെങ്കിലും ഡൽഹി അതിർത്തികളിലെ സമരഭൂമികളിൽ കൊവിഡ് സജീവമാണ്. കൊവിഡ് അതിവ്യാപനത്തിന്റെ ഭീഷണി ചൂണ്ടിക്കാട്ടി സമരഭൂമികൾ ഒഴിപ്പിച്ച്...
ചെന്നൈ:തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചു. വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കൊവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജൻ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ആശുപത്രി അധികൃര്‍ ആരോപണം നിഷേധിച്ചു. സങ്കേതിക പ്രശ്നം മിനിറ്റുകൾക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ...
കൊച്ചി:ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാമെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. എന്നാൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.സിംഗിൾ ബെഞ്ച് നിയമം വ്യാഖ്യാനിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാകുമെന്നാണു നിയമോപദേശം.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജമായി തെളിവുണ്ടാക്കാൻ ശ്രമം നടത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അന്വേഷിക്കുന്നതിനു ക്രിമിനൽ നടപടി ചട്ടത്തിലെ 195 (1)(ബി)(ഐ) വകുപ്പ് പ്രകാരം വിലക്കുണ്ടെന്നു വിലയിരുത്തിയാണു...
തിരുവനന്തപുരം:കേരള സർവകലാശാലയിൽ സിബിസിഎസ് പരീക്ഷയുടെ  മാർക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ഇന്നുചേർന്ന സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.  സെക്ഷൻ ഓഫീസർ വി വിനോദിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ വൈസ് ചാൻസിലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.വിദ്യാർത്ഥികൾക്ക്  അനധികൃതമായി മാർക്ക് തിരുത്തിനല്കി ഗുരുതര ക്രമക്കേടുകൾ നടത്തിയതിന് അന്വേഷണ വിധേയമായി സസ്പെൻഷനിലായിരുന്നു വിനോദ്. മാർക്ക് തിരിമറി സംബന്ധിച്ച് പ്രോവൈസ്ചാൻസിലറുടെ നേതൃത്വത്തിൽ നടത്തിയ തുടരന്വേഷണ റിപ്പോർട്ടിന്റെ...
കൊല്‍ക്കത്ത:ബംഗാളിലെ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊവിഡ് 19 വ്യാപനവും പ്രധാന വിഷയമാകുകയാണ്. കൊവിഡ് വ്യാപനം കാരണം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും, ഇടത് കോണ്‍ഗ്രസ് മുന്നണിയും വലിയ റാലികള്‍ റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ബിജെപി റാലികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഇത് തൃണമൂല്‍ പ്രധാന രാഷ്ട്രീയ ആയുധമാക്കുകയാണ്.ഇത് സംബന്ധിച്ച ചോദ്യത്തിന് ബംഗാളില്‍ പ്രചാരണം നടത്തവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായി പ്രതികരിച്ചത്. ബിജെപിയുടെ റാലികള്‍ എതിരാളികള്‍...