24 C
Kochi
Tuesday, December 7, 2021
Home 2021 March

Monthly Archives: March 2021

കോഴിക്കോട്:ഹാദിയ കേസില്‍ ലവ് ജിഹാദ് കാണാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. ഹാദിയ കേസ് ലവ് ജിഹാദാണെന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചരണം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുമ്പോഴാണ് ആര്‍ വി ബാബുവിന്റെ പ്രതികരണം.അഖില-ഹാദിയ കേസ് ലവ് ജിഹാദ് കേസല്ല. വിവാഹത്തിന് മുമ്പ് എന്തിനാണ് ഈ കുട്ടികളെ മതപഠന കേന്ദ്രത്തില്‍ കൊണ്ടു പോയി ആക്കുന്നത് എന്നായിരുന്നു ആര്‍ വി ബാബു ചോദിച്ചത്....
ചെന്നൈ:തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന സഖ്യം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ കൊടുത്തതെന്ന് ഡിഎംകെ നേതാവ് കനിമൊഴി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ കോണ്‍ഗ്രസിന് കൊടുത്തിരുന്നെങ്കില്‍ ഇത്തവണ അത് 25 സീറ്റുകളിലേക്ക് ഒതുങ്ങിയതെന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനിമൊഴി.‘പലയിടങ്ങളിലും അധികാരത്തിലിരക്കുന്ന സര്‍ക്കാരുകളെ ബിജെപി വന്ന് അട്ടിമറിക്കുന്ന കാഴ്ച നമ്മള്‍ എല്ലാം കണ്ടതാണ്. ഏറ്റവും ഒടുവില്‍ പോണ്ടിച്ചേരിയിലും സമാനമായ അവസ്ഥ കണ്ടു. അതുകൊണ്ട് കൂടുതല്‍...
കൊറിയ:ഏഷ്യന്‍ വംശജര്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി ലോക പ്രശസ്ത കൊറിയന്‍ പോപ് ബാന്റ് ബിടിഎസ്. ഏഷ്യയില്‍ നിന്നുള്ളവരായതുകൊണ്ട് തങ്ങള്‍ക്കും പല തവണ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ബിടിഎസ് പ്രസ്താവനയില്‍ പറയുന്നു.ഗ്രാമി നോമിനേഷന്‍ നേടിയ ബിടിഎസിനെതിരെ ഒരു ജര്‍മന്‍ ആര്‍.ജെ വംശീയാധിക്ഷേപം നടത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയെന്ന് വിളിച്ചായിരുന്നു ബാന്റിനെ ആര്‍ജെ അധിക്ഷേപിച്ചത്. അതേസമയം അടുത്ത കാലത്തായി അമേരിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്കെതിരെ വലിയ ആക്രമണങ്ങള്‍ നടന്നുവരുന്നുണ്ട്.മാര്‍ച്ചില്‍ അമേരിക്കയിലെ ചില...
തിരുവനന്തപുരം:മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ജന്മഭൂമി വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ് കണ്ണിൻ്റെ കുടുംബം. കഴിഞ്ഞ ദിവസമാണ് ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ് കണ്ണിൻ്റെ മകന്‍ ഹബീബ് റഹ്മാന്‍ ബിജെപിയില് ചേര്‍ന്നെന്ന് ജന്മഭൂമി പത്രത്തില്‍ വാര്‍ത്ത വന്നത്. ഹബീബ് റഹ്മാന്‍ കുമ്മനത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പത്രത്തില്‍ നല്‍കിയിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുമ്മനം രാജശേഖരന്‍...
ഒല്ലൂര്‍:ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടിയത്.ക്രൈസ്തവരും മുസ്‌ലിങ്ങളുമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എന്നിട്ടും കേരളത്തില്‍ ഇവരുടെ ജനസംഖ്യക്ക് ആനുപാതികമായി തുല്യമായല്ല അവകാശങ്ങള്‍ വീതിച്ച് നല്‍കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ വീഡിയോ ഗോപാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക്...
കൊച്ചി:ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്നാണ്തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിർദ്ദേശങ്ങൾ രമേശ് ചെന്നിത്തല...
കൊച്ചി:ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ ഇന്ന് ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കനേഡിയൻ കമ്പനിയായ എസ് എൻസി ലാവ്‍ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന്  കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ്  15 വര്‍ഷത്തിന് ശേഷം ഇ...
തിരുവനന്തപുരം:രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനിലപാടെടുക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇലക്ഷൻ കമ്മീഷന് സ്വതന്ത്രനിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവച്ചത് ഇടതുമുന്നണി വിവാദമാക്കുന്നത് രണ്ട് വോട്ടുകൾ അധികം കിട്ടാൻ വേണ്ടി മാത്രമാണെന്നും വി മുരളീധരൻ പറഞ്ഞു.രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എംപി  ജോയ്സ് ജോർജ്ജ് നടത്തിയ പരാമർശങ്ങളേയും വി മുരളീധരൻ തള്ളിപ്പറഞ്ഞു. എതിരാളിയെ ശത്രുവായി കണ്ട് ഉന്മൂലനം...
പാലക്കാട്:വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമ.തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ആദ്യ പൊതുപരിപാടി ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്നിരുന്നു. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്....
കൊല്ലം‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..’ ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക ഗാന്ധി പറഞ്ഞപ്പോൾ മമ്മൂട്ടിയെ ഓർത്ത് വേദിയിൽ നിറഞ്ഞത് ഉഗ്രൻ കയ്യടി.വേദിയിൽ ഒപ്പം നിന്നവർ പോലും ‘ദ് കിങ്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് ഓർത്തുപോയി. ചിരിയോടെയാണ് പ്രിയങ്കയും ഇതു പറഞ്ഞത്. ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലിന്റെ മ്യൂസിക് കൂടി ചേർത്തുള്ള ഇതിന്റെ വിഡിയോ...