Fri. Apr 26th, 2024
എറണാകുളം:

എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.
മുൻ എംഎൽഎ അഹമ്മദ് കബീറിൻ്റെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ സംഘടിച്ചെത്തി.

ഗഫൂറിൻ്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതിൽ വിമത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി. വി ഇ ഗഫൂറിൻ്റെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം ലീഗ് മുതിർന്ന നേതാക്കൾ പറഞ്ഞു.

By Divya