31 C
Kochi
Friday, September 24, 2021

Daily Archives: 17th February 2021

കുവൈറ്റ്സിറ്റി:കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം പുനഃരാരംഭിക്കും. അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
യാങ്കൂൺ:മ്യാൻമറിലെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ പട്ടാള ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദുരന്തനിവാരണ നിയമം അനുസരിച്ച് പുതിയ കേസെടുത്തു. 3 വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വിചാരണയില്ലാതെ അനിശ്ചിതകാലം തടവിലിടാൻ കഴിയും.സൂ ചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭം തുടരുന്നു. മുപ്പതോളം ബുദ്ധ സന്യാസിമാർ യുഎൻ ഓഫിസിലേക്ക് പ്രകടനം നടത്തി. മാൻഡലെയിൽ പ്രക്ഷോഭകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും കല്ലേറുമുണ്ടായി. റബർ ബുള്ളറ്റും...
ലഖ്നൗ:സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ടിന്‍റെ പ്രതികരണം.  ഇരുവരും സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പിഎഫ് ഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.ഇരുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. കാണ്മാനില്ലെന്ന് കാട്ടി  പൊലീസിൽ പരാതി കുടുംബങ്ങൾ നൽകിയിരുന്നെന്നും പിഎഫ് ഐ അറിയിച്ചു....
മാഹി:പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനാണ് താത്കാലിക ചുമതല.രാഷ്ട്രപതി ഭവന്റേതാണ് നടപടി. തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു സൗന്ദര്‍രാജന്‍.നേരത്തെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.
മുംബൈ:ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹര്‍ജിയിൽ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച്ച സമയം വേണമെന്നും, അതുവരെ പൊലീസ് നടപടി തടയണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി.നികിതയ്ക്ക് സംരക്ഷണം നൽകരുതെന്ന് ദില്ലി പൊലീസ് ഇന്നലെ ഹർജി പരിഗണിക്കവേ കോടതിയിൽ വാദിച്ചിരുന്നു. ക്രിമിനൽ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയിൽ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷയ്ക്ക് നിയമസാധുത...
ന്യൂഡൽഹി:കോടതിയെ വിമർശിച്ചുള്ള ട്വീറ്റുകളുടെ പേരിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. ആസ്ത ഖുറാന എന്നയാളുടെ ഹർജിയിലാണ് നടപടി. കോടതിയലക്ഷ്യ ഹർജി നൽകാൻ നേരത്തെ ആസ്ത ഖുറാനയ്ക്ക് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നിഷേധിച്ചിരുന്നു. കോടതിയുടെ അന്തസ്സിനു കോട്ടമുണ്ടാക്കുന്നതല്ല ട്വീറ്റുകളെന്ന് വിലയിരുത്തിയായിരുന്നു അറ്റോണി ജനറലിന്റെ നടപടി.
തിരുവനന്തപുരം:സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയ മുഖ്യമന്ത്രി, സ‍ർക്കാർ ചർച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ഒട്ടും പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് ഉദ്യോഗാർത്ഥികൾ. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരാവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകി.ഉമ്മൻചാണ്ടിയുടെ കാല് മാത്രമല്ല മുഖ്യമന്ത്രിയുടെ കാല് പിടിക്കാനും തയ്യാറാണെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി വ്യക്തമാക്കി.