രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂട്ടി

കൊച്ചിയിൽ പെട്രോളിന് 89 രൂപ 78 പെെസയായി. ഡീസലിന് 84 രൂപ 40 പെെസയായി.

0
110
Reading Time: < 1 minute

കൊച്ചി:

രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 89 രൂപ 78 പെെസയായി. ഡീസലിന് 84 രൂപ 40 പെെസയായി.

തിരുവനന്തപുരത്ത് പെട്രോൾ വില 91.50 രൂപയിലെത്തി. ഡീസൽ 85.98 രൂപയായി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വർധിച്ചത്. ഡീസലിന് 3.60 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം പെട്രോളിനും ഡീസലിനും 18 രൂപയോളം കൂടിയിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്.ഇന്നലെ പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Advertisement