Wed. Jan 22nd, 2025
Kalady SI trending in social media

 

കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ ബാറ്റിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു.

യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കയ്യിലെടുത്തപ്പോൾ അവരും ആവേശത്തിലായി. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവരിലൊരാളായി മാറി.

https://www.facebook.com/shihab.pa.16/videos/1819200504895752

പോലീസ് ജീപ്പിൽ നിന്നിറങ്ങി യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന എസ്ഐ സ്റ്റെപ്റ്റോ ജോണിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്.

https://www.youtube.com/watch?v=pfy4W0rYscY

By Athira Sreekumar

Digital Journalist at Woke Malayalam