25 C
Kochi
Sunday, September 19, 2021
Home Tags CRICKET

Tag: CRICKET

ഇന്ത്യൻ ക്രിക്കറ്റിന് ചരിത്രവിജയം

ബ്രിസ്‌ബേന്‍:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, വിഖ്യാത ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി.അവസാന...
Kalady SI trending in social media

കാലടി എസ്ഐ ‘സൂപ്പർ പ്ലേയറെ’ന്ന് സോഷ്യൽ മീഡിയ

 കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ ബാറ്റിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു.യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കയ്യിലെടുത്തപ്പോൾ അവരും...

ശ്രീശാന്തിന്റെ ഏഴ് വർഷത്തെ വിലക്ക് ഇന്ന് അവസാനിച്ചു; വീണ്ടും ക്രീസിലേക്ക് വരാനൊരുങ്ങി താരം 

ഡൽഹി:ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. തിങ്കളാഴ്ച മുതൽ താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാം. ക്രിക്കറ്റിൽ നിന്നുള്ള താരത്തിൻെറ 7 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നിലവിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക്...

കെ എന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

കൊച്ചി: മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു ഇദ്ദേഹം. സി ഷംസുദ്ദീന്‍, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് പാനലിലുള്ള മറ്റ് അംപയര്‍മാര്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി...

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം

ലണ്ടൻ: പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശജയം. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് പാകിസ്താൻ ജയിച്ചു കയറിയത്. ജോസ് ബട്‌ലർ, ക്രിസ് വോക്സ് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും...

അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അട്ടിമറി ജയവുമായി അയർലൻഡ്. 7 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ലോക ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലണ്ട് നേടിയത്. പോൾ സ്റ്റെർലിങ്, ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി എന്നിവരുടെ ഉജ്ജ്വല സെഞ്ചുറികളാണ് അയർലൻഡിന് ജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഇംഗ്ലണ്ടിൻ്റെ ഡെവിഡ്...

മതത്തിന്റെ പേരിൽ വിവേചനം; പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്.  ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തള്ളിക്കളയുകയായിരുന്നെന്നും എന്നാൽ  മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഡാനിഷ് കനേരിയ ട്വീറ്റ് ചെയ്തു. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം ജൂണിൽ

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച  ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് അടുത്ത വർഷം  ജൂണിൽ നടത്താൻ  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. മത്സരത്തിന് ശ്രീലങ്കയാണ്‌ വേദിയാവുക. ഈ വര്‍ഷം പാക്കിസ്ഥാനായിരുന്നു ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. 

പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിച്ചാൽ പിഴ; കൊവിഡിന് ശേഷമുള്ള  ക്രിക്കറ്റ് നിയമങ്ങൾക്ക് ഐസിസിയുടെ അംഗീകാരം

ന്യൂഡല്‍ഹി: കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾക്ക് ഐസിസിയുടെ അംഗീകാരം. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാൻ തുപ്പൽ വിലക്ക് തുടങ്ങി കുറേയേറെ പരിഷ്കാരങ്ങളാണ്ഐസിസി ഏർപ്പെടുത്തിയത്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും ഈ മാറ്റം.പന്തിനു...

വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും ഉണ്ട്: ക്രിസ് ഗെയില്‍ 

ജമെെക്ക:വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും ഇരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ കറുത്തവന്റെ ജീവതവും പ്രധാനപ്പെട്ടതാണെന്ന് താരം പറഞ്ഞു.കറുത്തവര്‍ഗക്കാരെ വിഡ്ഢികളായി കാണുന്നത് നിര്‍ത്തണം....