Fri. Apr 19th, 2024
കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

ജനുവരി ആറിനു അമേരിക്കയിൽ നടന്ന ട്രംപ് സപ്പോർട്ടേർമാർ നടത്തിയ പടകൂറ്റൻ റാലിയിൽ എല്ലാവർക്കും കൗതുകുമുണർത്തിയ ഇന്ത്യൻ പതാക പിടിച്ചിരുന്നത് ഒരു മലയാളിയാണ്. അമേരിക്കയെ ലോക രാഷ്ട്രങ്ങൾക് മുന്നിൽ നാണം കെടുത്തിയ, 1812 നു ശേഷം ആദ്യമായി കാപിറ്റോൾ ഹില്ലിൽ നടന്ന ഈ പ്രക്ഷോഭത്തിലെ ഇന്ത്യൻ സാന്നിധ്യം പലരേയും ഞെട്ടിച്ചിരുന്നു.

തൃശൂർ സ്വദേശി വിൻസൻ പാലത്തിംഗൽ പിടിച്ചിരുന്ന പതാകയാണിത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മെമ്പറാണിദ്ദേഹം. ഒരുപാട് ഇന്ത്യക്കാരുണ്ടായിരുന്നു എന്നും, മലയാളികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ തന്നെ ഗ്രൂപ്പിൽ പത്തോളം പേരുണ്ടായിരുന്നുവെന്നും വിൻസൻ വോക്ക് മലയാളത്തോട് പറഞ്ഞു.

ഇന്ത്യക്കാർ മാത്രമല്ല, ഇറാനിയൻ അമേരിക്കക്കാരും, കൊറിയൻ അമേരിക്കക്കരും, വിയറ്റ്നമീസ് അമേരിക്കക്കാരും റാലിയിൽ പങ്കെടുത്തുവിരുന്നുവെന്നും ഏകദേശം ഒരു മില്ല്യൺ ആളുകളോം റാലിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, പ്രക്ഷോഭകാരികളേയോ പ്രക്ഷോഭമോ ഒന്നും ഇദ്ദേഹം കണ്ടില്ലായെന്നും, അതെങ്ങിനെ സംഭവിച്ചു എന്നു അറിവില്ലായെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യക്കാർ ഇതിൽ പങ്കെടുക്കേണ്ടായിരുന്നു എന്ന വരുൺ ഗാന്ധിയുടെ ട്വീറ്റിനോട്, ഞങ്ങൾ ഇന്ത്യക്കാരല്ലായെന്നും ഇന്ത്യൻ അമേരിക്കക്കാരാണെന്നും വിൻസൻ്റ് പ്രതികരിച്ചു.

അതേ സമയം,
സമാധാനപരമായ ഭരണമാറ്റമാണ് നടക്കേണ്ടത് എന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചിട്ടുണ്ട്.

പ്രക്ഷോഭം കാരണം അല്പ നേരം നിറുത്തിവെക്കേണ്ടി വന്നുവെങ്കിലും ബൈഡൻ തന്നെ അടുത്ത അമേരിക്കൻ പ്രസിഡൻ്റ് എന്ന് ഇന്നലെ തന്നെ സെനറ്റ് സെർട്ടിഫിക്കേഷൻ കൊടുത്തു പാസ്സാക്കിയിരുന്നു. ജനുവരി ഇരുപതിനാണ് അടുത്ത ഭരണമാറ്റം.