ഇനി ഒരുങ്ങാം ന്യൂയോർക് സ്റ്റൈലിൽ
Chop Shop Barbers
Reading Time: 3 minutes
കൊച്ചി:

ഒമ്പതു മാസം ലോക്‌ഡൗൺ കാലയളവിൽ തലമുടിയിലും താടിയിലുമൊക്കെ പരീക്ഷണങ്ങൾ നടത്തി സൗന്ദര്യ സംരക്ഷണത്തിന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഏറെ കരുതൽ നൽകിയത് നമ്മൾ കണ്ടിരുന്നു. എന്നാൽ ഇനി മുതൽ പരീക്ഷണങ്ങൾക്കും നിങ്ങളുടെ സൗന്ദര്യ പരിപാലനത്തിനും ഒരു ഇന്റർനാഷണൽ കൈയൊപ്പിനായി ഇതാ കൊച്ചിയിലൊരിടം. പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായുള്ള ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡായ ചോപ് ഷോപ് കൊച്ചിയിൽ ആരംഭിച്ചു.

തികച്ചും വ്യത്യസ്തമായി പുരുഷന്മാർക്ക് മാത്രം ഒരു സലൂണാണ് നാട്ടിലെ ഇപ്പോഴത്തെ വാർത്ത. പുരുഷന്മാർ പുരുഷന്മാർക്കായി രൂപകല്പന ചെയ്യപ്പെട്ട ഒരു സ്ഥലം. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചോപ്പ് ഷോപ്പ് എന്ന ബ്രാൻഡിനെയാണ് മലയാളികൾക്ക് പ്രശസ്ത ഗായകൻ വിജയ് യേശുദാസ് പരിചയപ്പെടുത്തുന്നത്. കനേഡിയൻ ഉടമസ്ഥതയിലുള്ള പുരുഷ ചമയ ബ്രാൻഡും ബാർബർഷോപ്പുകളുടെ ശൃംഖല ചോപ്പ് ഷോപ്പ് ഇപ്പോൾ കൊച്ചിയിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കനേഡിയൻ ഫാഷൻ, സെലിബ്രിറ്റി, അഡ്വർടൈസിംഗ് ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രീഹോഡ നടത്തുന്ന ഈ സംരംഭം ഇരുപതുകളിലെ ന്യൂയോർക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നോർത്ത് അമേരിക്കൻ നിലവാരമുള്ള സേവനങ്ങൾ നൽകുന്നു.

 

യൂണിസെക്സ് സലൂണുകളുള്ള നിരവധിയുള്ള ഒരു രാജ്യത്ത്, വളരെ വ്യത്യസ്തമായ ഒരു ബാർബർ ഷോപ്പ്. മോട്ടോർസൈക്കിളുകളോടുള്ള അഭിനിവേശവും മികച്ച ഹോട്ട് ടവൽ ഷേവും സംയോജിപ്പിച്ച് മാർട്ടിൻ 2018 മെയ് മാസത്തിൽ ഗോവയിൽ ചോപ്പ് ഷോപ്പ് ആരംഭിച്ചു. ഗോവയിൽ ശക്തമായ ചുവടുറപ്പിക്കുകയും, ബ്രാൻഡിന്റെ ജനപ്രീതി വർദ്ധിക്കുകയും ചെയ്തതിനാൽ, ചോപ്പ് ഷോപ്പ് ടീം അവരുടെ രണ്ടാം സ്ഥാപനം ആരംഭിക്കാൻ തീരുമാനിക്കുകയും തുടർന്ന് പ്രശസ്ത ഗായകൻ വിജയ് യേശുദാസ്, മാർട്ടിൻ, സുഹൃത്തുക്കളായ അനസ് നസീർ, വിജയ് മൂലൻ എന്നിവർക്കൊപ്പം കൊച്ചിയിൽ ഒരു ചോപ്പ് ഷോപ്പ് ലൊക്കേഷൻ തുറക്കാനുള്ള ആശയത്തിലേക്ക് കടന്നു.

പ്രൊഫഷണലിസവും ഗുണനിലവാരമുള്ള സേവനവും നൽകുന്ന ചോപ് ‌ഷോപ്, രാജ്യത്ത് ഏറ്റവും പ്രഗത്ഭരായ ബാർബർമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജി‌ബി‌എ ലെവൽ‌ 3 സർ‌ട്ടിഫിക്കേഷൻ‌ ഉണ്ടെന്ന്‌ അവകാശപ്പെടാൻ‌ കഴിയുന്ന ഇന്ത്യയിലെ ഏക ടീമാണ് ചോപ്‌ഷോപ്പിൻ്റേത്. പ്രീമിയം ഹോട്ട് ടവൽ ഷേവ്സ്, കില്ലർ ഹെയർകട്ട്, ഫേഷ്യലുകൾ എന്നിവയാണ് ചോപ്‌ ഷോപ് നൽകുന്ന സേവനങ്ങൾ. പനമ്പള്ളി നഗർ എന്ന കൊച്ചിയിലെ പ്രശസ്തവും പ്രമുഖവുമായ ഒരിടത് ഇത്തരം ഒരു സ്ഥാപനം കൗതുകവും പരീക്ഷണങ്ങൾ താല്പര്യമുള്ളവർക്ക് ആവേശംകൊള്ളിക്കുന്നതുമാണ്. പുതിയതായി പെഡിക്യൂർ സേവനങ്ങളും ഒപ്പം തന്നെ ടാറ്റൂ കേന്ദ്രവും ചോപ് ഷോപ്പിന്റെ ഭാഗമാകും. ഏറെ വ്യത്യസ്തമാർന്ന മറ്റൊരു കാഴ്ച അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളാണ് പഴയ ന്യൂയോർക് മാതൃകയിലുള്ള ചിത്രങ്ങൾ. ആകെ മൊത്തം ഒരു വിന്റജ് അനുഭൂതി.

Manager Amy with groomers

അതിവേഗ കോസ്മോപൊളിറ്റൻ ലോകത്ത് ഒരു മനുഷ്യൻ എന്തായിരിക്കണമെന്നതിന്റെ അസംസ്കൃത നഗര ഭാവം പകർത്തുന്ന ചോപ്പ് ഷോപ്പ്, വാതിലുകളിലൂടെ കടന്നുപോകുമ്പോൾ ഉഷ്മളമായ ആശ്വാസം നൽകുന്നു. ലെതർ ട്രിമ്മിംഗുകൾ കൊണ്ട് അലങ്കരിച്ച ഇന്റീരിയറുകളും മോട്ടോർ സൈക്കിൾ സംസ്കാരം പ്രദർശനവുമൊക്കെയായി, ഇത് കൊച്ചിയുടെ തിരക്കേറിയ ഹൃദയ ഭാഗത്ത് പുരുഷന്മാർക്ക് മാത്രമായി ഒരു ഇന്റർനാഷണൽ ബാബർഷോപ്പാണ്.

സമാനതകളില്ലാത്ത സേവന നിലവാരം നൽകുന്നതിനുള്ള ടീമിന്റെ സമർപ്പണത്തെ മനോജ് ബാജ്‌പായി മുതൽ വിരാട് കോഹ്‌ലി വരെയുള്ള വ്യക്തികൾ പ്രശംസിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള ഏറ്റവും മികച്ച ബാർബറുകളുടെ ഒരു സ്വപ്ന ടീമിനെ അവർ കൂട്ടിച്ചേർത്തു, ഓരോ സ്നിപ്പും ഷേവും കസ്റ്റമേഴ്സിന്റെ ഇഷ്ടാനുസരണം വിതരണം ചെയ്യുന്നുവെന്നും അവർ ഉറപ്പാക്കുന്നു.

കോവിഡ് കാലഘട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സൗന്ദര്യ പരിപാലന സ്ഥാപനം ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ചു സാനിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് ആളുകളെ കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കുന്നത്. രാവിലെ 8:30 ന് ആരംഭിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങൾ 10 മണിയോടെ പൂർത്തിയാക്കിയ ശേഷമാണ് കസ്റ്റമേഴ്സിനെ സ്വീകരിക്കുന്നത്. ആറ് ഇരിപ്പിടങ്ങൾക്ക് ന്യൂയോർക്കിലെ ആറ് സ്റ്റേഷനുകളുടെ പേര് നൽകിയിരിക്കുന്നതും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ടില്ലാത്ത കൊച്ചിക്കാർക്ക് ചോപ് ഷോപ് പുതിയ ഒരു അനുഭൂതി നല്കുമെന്നത് തീർച്ച. ഇന്റർനാഷണൽ ബ്രാൻഡിനെ സ്വാഗതം ചെയ്ത മികച്ച രീതിയിലാണ് ചോപ് ഷോപ് പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന കൊച്ചിക്കാർക്ക് വേണ്ടി സ്ഥാപനം ഇവിടെ ആരംഭിക്കുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ അഭിപ്രായങ്ങളാണ് ലഭിക്കുന്നത് എന്നും ജയസൂര്യ വിജയ് ബാബു തുടങ്ങിയ സിനിമ താരങ്ങൾ അടക്കം തങ്ങളുടെ കസ്റ്റമേഴ്‌സാണ് എന്നും ചോപ് ഷോപ് കൊച്ചി മാനേജർ ആമി വോക്ക് മലയാളത്തിനോട് പറഞ്ഞു. പഴയ ശൈലിയിലുള്ള ന്യൂയോർക്ക് ബാർബർഷോപ്പിന്റെ മുഖഛായയും ആധുനിക സേവനങ്ങളും ഇനി കൊച്ചിയിലെ പുരുഷന്മാർക്കു സ്വന്തം.

Advertisement