28 C
Kochi
Monday, June 21, 2021

Daily Archives: 27th November 2020

Swapna Suresh
തിരുവനന്തപുരം:ജയിലില്‍ നിന്ന് സ്വപ്ന സുരേഷിന്‍റേതായി പുറത്തുവന്ന ശബ്ദരേഖ അന്വേഷണവുമായി ബന്ധപ്പെട്ട്  ക്രെെംബ്രാഞ്ചിന്  സ്വപ്ന സുരേഷിനെ ഉടന്‍ ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ച് കസ്റ്റംസ്. കസ്റ്റഡി കാലാവധി കഴിഞ്ഞ് കസ്റ്റംസ് നേരിട്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ് വ്യക്തമാക്കി.നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്.ക്രെെംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി ജയില്‍വകുപ്പാണ് കസ്റ്റംസിനോട് സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുമതി ചോദിച്ചത്. എന്നാല്‍, ഈ അനുമതി അപേക്ഷയില്‍ വളരെ വെെകിയാണ് കസ്റ്റംസ് മറുപടി നല്‍കിയിരിക്കുന്നത്....
Mehbooba Mufti Pic C DNA India
ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഭരണകൂടം തന്നെയും മകളെയും വീണ്ടും 'നിയമവിരുദ്ധ തടങ്കലില്‍' ആക്കിയെന്ന്‌ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി. കഴിഞ്ഞ രണ്ട്‌ ദിവസമായ പുല്‍വാമയിലുള്ള പിഡിപി യുവജന സംഘടന പ്രസിഡന്റ്‌ വഹീദ്‌ റഹ്മാന്റെ വീട്‌ സന്ദര്‍ശിക്കുന്നതില്‍ നിന്ന്‌ തന്നെ തടഞ്ഞു. ട്വിറ്ററിലൂടെയായാണ്‌ മെഹബൂബ ആരോപണം ഉന്നയിച്ചത്‌.https://twitter.com/MehboobaMufti/status/1332184220525989894''ബിജെപി മന്ത്രിമാരെയും അവരുടെ പാവകളെയും കശ്‌മീരിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കാന്‍ അനുവദിക്കുമ്പോള്‍ എന്റെ കാര്യത്തില്‍ മാത്രമാണ്‌ സുരക്ഷ പ്രശ്‌നം," മെഹബൂബ...
cotton left in patient's stomach after surgery in thykkad hospital
 തിരുവനന്തപുരം:പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായി പരാതി. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം സ്ഥിരീകരിച്ചത്.തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശി അല്‍ഫിനയെ എസ്.എ.ടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.അല്‍ഫിനയുടെ രണ്ടാം പ്രസവം സിസേറിയനായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറയാഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വേദന...
Farmers protests
ന്യൂഡല്‍ഹി:കര്‍ഷക ദ്രോാഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്‍റെ രണ്ടാം ദിവസമായ ഇന്നും സംഘര്‍ഷം. ഡല്‍ഹി-ഹരിയാന അതിർത്തിയിൽ എത്തിയ പതിനായിരകണക്കിന്  കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഡല്‍ഹി- ഹരിയാന അതിര്‍ത്തികള്‍ പൂര്‍ണമായും പൊലീസ് അടച്ചിട്ടിരിക്കുകയാണ്. കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് വഴികള്‍ അടച്ചിരിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിര്‍ത്തിയിട്ടിട്ടുണ്ട്.വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യമുയർത്തി അയൽസംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലേക്കു നീങ്ങുന്ന കർഷകരെ...
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയണ്. കോടതി മാറ്റം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 406 പ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.ഹെെക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും. ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും സര്‍ക്കാര്‍ അറിയിക്കുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നാണ് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിക്കുക. 2013-ലെ ഭേദഗതിപ്രകാരമുളള...
ഇലക്ഷൻ പ്രചാരണം
കൊ​ച്ചി: ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പ​തി​വി​ലും കൂ​ടു​ത​ൽ വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് സന്തോഷത്തിലാണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ചു​രു​ങ്ങി​യ ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കി​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒരു വീട്ടിലെ കു​ടും​ബാം​ഗ​ങ്ങ​ളെ മു​ഴു​വ​ന്‍ ഒ​രു​മി​ച്ച് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. അ​പ്ര​തീ​ക്ഷി​ത​മ​യി വീ​ണു​കി​ട്ടി​യ പ​ണി​മു​ട​ക്ക് ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​ന്ന​ലെ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളും അ​ച്ച​ടി​ച്ച അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു.പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു ന​ഗ​ര​ത്തി​നു​ള്ളി​ലും പു​റ​ത്തും സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം. ഹ​സ്ത​ദാ​നം ഒ​ഴി​വാ​ക്കി​യും പ​ര​മാ​വ​ധി അ​ക​ലും പാ​ലി​ച്ചു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍...
Kankana gets relief in building demolition case
 മുംബൈ:ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ച നടപടിയിൽ ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടി. മുംബൈ കോർപറേഷന്റേത് പ്രതികാര നടപടിയാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാം നൽകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ നഗരസഭയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും ചൂണ്ടിക്കാട്ടിയാണ് കങ്കണ ഹർജി നൽകിയത്.ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്നു പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയെന്നായിരുന്നു മുംബൈ നഗരസഭാധികൃതരുടെ ആരോപണം. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്...
video
നവംബര്‍ 26ന്  വിവിധ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ രാജ്യവ്യാപകമായി പണിമുടക്കി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് 7500 രൂപ വീതം നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണത്തിനെതിരെയുമായിരുന്നു സമരം. കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു അത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിഎംഎസ് ഒഴികെ മിക്കവാറും തൊഴിലാളി യൂണിയനുകള്‍ അതില്‍ പങ്കെടുത്തു.നവംബര്‍ 26 27 തീയതികളില്‍ കര്‍ഷക സംഘടനകളുടെ...
Diego Maradona
പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=GWFE5NCX8BI