24 C
Kochi
Wednesday, July 28, 2021
Home Tags M Sivasankar

Tag: M Sivasankar

എം ശിവശങ്കറിന് ജാമ്യം

എം ശിവശങ്കറിന് ജാമ്യം

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ  പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും...
M Sivasankar

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം

കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു.സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഹെെക്കോടതി ജാമ്യം അനുവദിച്ചത്.കള്ളപ്പണക്കേസില്‍ അറസ്റ്റിലായി 89-ാം ദിവസമാണ് ജാമ്യം.ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.കേസില്‍ 60 ദിവസം...
ED issued notice to CM Raveendran

സി എം രവീന്ദ്രന് മൂന്നാം തവണയും നോട്ടീസ് നൽകി ഇഡി

 കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പത്താം തീയതി ഹാജരാകാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ചികിൽസയിൽ ആയതിനാൽ രവീന്ദ്രന്...

ഡോളർ കടത്ത് കേസ്; സ്വപ്‍നയുടെയും സരിത്തിന്‍റെയും കസ്റ്റഡി കാലാവധി നീട്ടി

 കൊച്ചി:ഡോളർ കടത്തുകേസിൽ സ്വപ്‍നയുടെയും സരിത്തിന്‍റെയും കസ്റ്റഡി ഈ മാസം എട്ടുവരെ നീട്ടി. ഇരുവരെയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളർ കടത്തിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇവരിൽ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് വാദം.സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം...
Burevi cyclone to hit by tomorrow

ബുറെവി നാളെ ഉച്ചയോടെ കേരളക്കര തൊടും

 ഇന്നത്തെ പ്രധാനവാർത്തകൾ:ബുറെവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയായി. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്രനിർദേശം തള്ളി കർഷകർ. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പദ്മ വിഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കും. ...
gold-smuggling-case-affidavit-submitted-by-enforcement-opposing-bail-plea-of-m-sivasankar

സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മീഷൻ: ഇഡി

കൊച്ചി: എം ശിവശങ്കറിനെതിരെ 150 പേജുള്ള സത്യവാങമൂലവുമായി ഇ ഡി ഹൈക്കോടതിയിൽ.എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ്.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ്...
Gold smuggling via sea route also says ed

കപ്പൽ മാർഗ്ഗവും സ്വർണ്ണം കടത്തി? അന്വേഷണം പുതിയ തലത്തിലേക്ക്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ് പുതിയ തലത്തിലേക്ക്‌.സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ കൂടി പ്രതിചേർക്കപ്പെട്ട കേസിൽ അപ്രതീക്ഷമായ ചില വിവരങ്ങളാണ് അന്വേഷണ ഏജൻസി പുറത്തുവിടുന്നത്.കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിൽ രണ്ടിന്...
Swapna Suresh

സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രെെംബ്രാഞ്ചിന് അനുമതി നിഷേധിച്ച് കസ്റ്റംസ്

തിരുവനന്തപുരം:ജയിലില്‍ നിന്ന് സ്വപ്ന സുരേഷിന്‍റേതായി പുറത്തുവന്ന ശബ്ദരേഖ അന്വേഷണവുമായി ബന്ധപ്പെട്ട്  ക്രെെംബ്രാഞ്ചിന്  സ്വപ്ന സുരേഷിനെ ഉടന്‍ ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ച് കസ്റ്റംസ്. കസ്റ്റഡി കാലാവധി കഴിഞ്ഞ് കസ്റ്റംസ് നേരിട്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ് വ്യക്തമാക്കി.നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്.ക്രെെംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി...
Customs to interrogate sivasankar swapna and sarith together

സ്വർണ്ണക്കടത്ത്; ശിവശങ്കറിനെയും സ്വപ്നയേയും സരിത്തിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകിട്ടാണ് ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലെത്തിച്ചത്. രാത്രിയോടെ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റംസ് ഓഫീസിൽ എത്തിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ്...

നാല് മാസമായിട്ടും ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചില്ലേ: കസ്റ്റംസിനെ വിമർശിച്ച് കോടതി

കൊച്ചി: എം ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ ഹർജിയിലാണ് വിധി ഉണ്ടായിരിക്കുന്നത്. 10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. എറണാകുളം സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്. കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിന് വ്യക്തമായ കാരണം...