Tag: customs
മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം:മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നാ സുരേഷിൻ്റെ രഹസ്യ മൊഴിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറഞ്ഞത് എത്രത്തോളം പ്രസക്തമാണെന്നതാണ് ഇപ്പോള്‍ തെളിയുന്നത്.തുടരാനുള്ള കോടതി തെളിവായി അംഗീകരിക്കുന്ന മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ട്...
ഡോളര്‍ കടത്ത് കേസ്: വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്
കൊച്ചി:ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടി. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്, കോണ്‍സുല്‍ ജനറല്‍ ജമാന്‍ അല്‍ സബി, ഫിനാന്‍സ് വിഭാഗം തലവന്‍ ഗാലിദ് എന്നിവരെ ചോദ്യം ചെയ്യാനാണ് നീക്കം.വിദേശത്തുനിന്നുള്ളവരെ ചോദ്യം...
‘ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്ക്’
തിരുവനന്തപുരം:ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കസ്റ്റംസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അഫിഡവിറ്റിലാണ് ഇക്കാര്യം പറയുന്നത്.സ്വപ്നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലിൽ...
കര അതിർത്തിയിലൂടെ പോകുന്നവർ സൗദി കസ്റ്റംസിൻ്റെ നിബന്ധനകൾ കൃത്യമായി പാലിക്കണം
ദോഹ:ഖത്തറിൽനിന്ന് അബൂംസറ അതിർത്തി വഴി സൗദിയിലേക്ക് പോകുന്ന്ന എല്ലാവരും സൗദി കസ്റ്റംസിൻ്റെ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഖത്തർ വിദേശകാര്യമന്ത്രാലയത്തിൻ്റെ കോൺസുലാർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതടക്കമുള്ളവ പാലിക്കണം. വിലപിടിപ്പുള്ള വസ്തുക്കൾക്ക് ഈടാക്കിയേക്കാവുന്ന മൂല്യവർദ്ധിത നികുതിയും അടക്കേണ്ടി വരും.ഇവ പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. സൗദിയുമായുള്ള...
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ കസ്റ്റംസ് അന്വേഷണം
മാന്നാർ:മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പൊലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന്...
ഡോളർ കടത്ത് കേസ്: സന്തോഷ് ഈപ്പൻ അറസ്റ്റിൽ
തിരുവനന്തപുരം:യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളർ അടക്കം യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കു ഡോളർ നൽകിയതു സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.ഡോളർ...
എം ശിവശങ്കറിന് ജാമ്യം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും...
സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം:വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം.സ്പീക്കറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം....
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കസ്റ്റംസ് ആക്ട് പ്രകാരം
കൊച്ചി : വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റർ ജനറൽ പി.വിജയകുമാറാണു നിയമോപദേശം നൽകിയത്. സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമതടസ്സങ്ങളില്ല. സഭയോടുള്ള...
കസ്റ്റംസിനെ വിലക്കി ജയില്‍വകുപ്പ്
തിരുവനന്തപുരം:സന്ദര്‍ശകര്‍ക്ക് സ്വപ്ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്. കൊഫേപോസ പ്രതിയായതിനാല്‍ ഇതുവരെ കസ്റ്റംസ് പ്രതിനിധികളും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍, കൊഫോപോസ നിയമ പ്രകാരം കൂടിക്കാഴ്ചയ്ക്ക് അന്വേഷണ ഏജന്‍സികളുടെ അനുമതി വേണമെന്ന് പറയുന്നില്ല ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്.ഇന്നലെ സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ വന്നപ്പോള്‍ ഒപ്പമെത്തിയെ കസ്റ്റംസ് പ്രതിനിധികളെ...