Tag: UAE consulate
ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി:നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ്...
ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി
കൊച്ചി:സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റസിന് കോടതി അനുമതി നൽകി. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇഡിയുടെ കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ജയിലിൽ എത്തിയാണ് കസ്റ്റംസ് രേഖപ്പെടുത്തുക.https://www.youtube.com/watch?v=C1OeR0eUGA4
ഈന്തപ്പഴ വിതരണം നടന്നതും ശിവശങ്കറുടെ നിർദ്ദേശപ്രകാരം; രേഖകൾ പുറത്ത്
തിരുവനന്തപുരം:
യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈന്തപ്പഴ വിതരണം ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് രേഖകള്‍. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലായിരുന്നു വിതരണം ചെയ്തത്. ഐടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിന് നിര്‍ദേശിച്ചതിന്റെ കാരണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവരാവകാശ രേഖ പുറത്തായത്.9973.50 കിലോ ഈന്തപ്പഴമാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലെ...
തിങ്കളാഴ്ച ഹാജരാകാൻ കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്
തിരുവനന്തപുരം:യുഎഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജലീലിന് നോട്ടീസ് നൽകി. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ...
സ്വര്‍ണം വിട്ടുകിട്ടാൻ സ്വപ്ന പലവട്ടം സമീപിച്ചുവെന്ന് ശിവശങ്കര്‍
തിരുവനന്തപുരം:എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ മൊഴിനല്‍കി.2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനാണെന്നും...
എന്‍ഐഎ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് കൊച്ചിയിൽ എന്‍ഐഎ പരിശോധിക്കുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ എത്തിച്ചത് സി. ആപ്റ്റിലായിരുന്നു. മാർച്ച് 24ൽ ആയിരുന്നു ഖുർ ആൻ എത്തിച്ചത്. എന്‍ഐഎ സംഘം...
തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസ് എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം:
തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്.യുഎഇ കോൺസുലേറ്റ് വഴി പാർസൽ വിതരണം ചെയ്ത സംഭവത്തിൽ പ്രോട്ടോകോൾ ഓഫിസർക്കും,സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ്...
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
കൊച്ചി:നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ഖുര്‍ആന്‍ ആണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്ന് വാഹനമുടമ മൊഴി നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്ന് കസ്റ്റംസ്...
സാമൂഹികക്ഷേമ വകുപ്പ് യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്കെടുപ്പ് തുടങ്ങി
കൊച്ചി:
യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈത്തപ്പഴം വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിച്ചുവെന്ന് സാമൂഹ്യ നീതി വകുപ്പ്. ഈ മാസം 30നുള്ളില്‍ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറും. യുഎഇയുടെ സഹായം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ വിശദീകരണം. ഈത്തപ്പഴം വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ തേടി...
യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസ് സർക്കാരിനോട് വിശദീകരണം തേടും
തിരുവനന്തപുരം:
യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടും. തീരുവ ഇളവിന്‍റെ കാര്യത്തിലാണ് വിശദീകരണം തേടുക. ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തിരുന്നു.2016 മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്റെ പേരിൽ...