Daily Archives: 23rd November 2020
തൃപ്പൂണിത്തുറ:
മെട്രോ നിർമ്മാണം ശരവേഗത്തിൽ. പേട്ടയിൽനിന്നു തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള മെട്രോ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുകയാണ്. പേട്ടയിൽ നിന്നും എസ് എൻ ജംഗ്ഷനിലെ മെട്രോ സ്റ്റേഷൻ വരെയുള്ള രണ്ട് കിലോമീറ്റർ പാതയുടെ നിർമ്മാണം പകുതിയിലേറെ പൂർത്തിയായിക്കഴിഞ്ഞു.ഡിഎംആർസിയിൽ നിന്നു കെഎംആർഎൽ ഏറ്റെടുത്ത ഈ ഭാഗത്തെ ജോലികൾ ചെയ്യുന്നത് മുംബൈ ആസ്ഥാനമായ കെഇസി ഇന്റർനാഷണലും ചൈന സിവിൽ എൻജിനീയറിംഗ് കൺസ്ട്രക്ഷൻ കോർപറേഷനും ചേർന്നാണ്. ഈ നിർമാണ വേഗതയെയും കവച്ചു വച്ചുകൊണ്ടാണ് കൊച്ചി മെട്രോയുടെ അവസാന ലാപ്പ്...
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ എത്തിയിയിരുന്നില്ല. തുടർന്നാണ് പ്രോസിക്യൂട്ടർ രാജിവച്ചതായി അറിയിച്ചത്.വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. കേസ് 26ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ...
തിരുവനന്തപുരം:വിവാദമായ പൊലീസ് ആക്ട് നിയമഭേദഗതി ഉടന്‍ നപ്പാക്കില്ല. പൊലീസ് നിയമഭേദഗതി 118 (എ) തല്ക്കാലം വേണ്ടെന്ന് സിപിഎമ്മില്‍ ധാരണയായി. തീരുമാനം ഭേദഗതി തിരുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു.മുഖ്യമന്ത്രി ഇന്ന് എകെജി സെന്ററിലെത്തി സിപിഎം ഇടക്കാല സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രനേതൃത്വവും...
കൊച്ചി:സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റസിന് കോടതി അനുമതി നൽകി. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചെന്നും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇഡിയുടെ കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ജയിലിൽ എത്തിയാണ് കസ്റ്റംസ് രേഖപ്പെടുത്തുക.https://www.youtube.com/watch?v=C1OeR0eUGA4
തിരുവനന്തപുരം:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സിപിഎം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം ആദ്യ പരാതി. പൊലീസ് ആക്ട് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് 118 (എ) വകുപ്പ് പ്രകാരം സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന പരാതി ലഭിച്ചിരിക്കുന്നത്.മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റി സെക്രട്ടറി പി.എ ഫഹദ് റഹ്മാന് ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലീഗ് എംഎല്‍എമാരെ അറസ്റ്റ്...
നാഗ്പൂര്‍: പാകിസ്താനെതിരായ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസും ശിവസേനയും. "കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകും," എന്നായിരുന്നു ഫട്നാവിസിന്റെ പരാമര്‍ശം. മുബൈയിലെ കറാച്ചി സ്വീറ്റ്സിന്റെ പേര് മാറ്റണം എന്ന് ശിവസേന നേതാവ് നിതിന്‍ നന്ദ്ഗവോക്കര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫട്നാവിസിന്റെ പാക് വിരുദ്ധ പരാമര്‍ശം.നന്ദ്ഗവോക്കറുടെ ആവശ്യത്തോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഫട്നാവിസ് ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവരാണെന്നും കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും...
തിരുവനന്തപുരം:ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ് ആരോപിച്ചു. കേസിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ബിജു രമേശിന്റെ പ്രസ്താവന.വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴ കേസിൽ തന്നോട് പരാതിയിൽ ഉറച്ചു നിൽക്കണം എന്നു പറഞ്ഞ മുഖ്യമന്ത്രി...
തിരുവനന്തപുരം:വിവാദ പൊലീസ് ആക്ട് തിരുത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കനക്കുന്നു. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നത്. അപമാനമെന്ന് തേന്നിയാല്‍ സ്വമേധയ കേസെടുക്കാവുന്ന 118 (എ) വകുപ്പാണ് വിവാദത്തിലായിരിക്കുന്നത്.അതുകൊണ്ട് തന്നെ പൊലീസ് നിയമഭേദദതിയിലെ വിവാദ ഭാഗത്ത് തിരുത്തല്‍ വരുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങി.എന്നാല്‍, തിരുത്തലിനെ കുറിച്ച് നയപരമായ...