Thu. Apr 25th, 2024
Pinarayi Vijayan Government not implement Police Act soon

തിരുവനന്തപുരം:

വിവാദമായ പൊലീസ് ആക്ട്  നിയമഭേദഗതി ഉടന്‍ നപ്പാക്കില്ല. പൊലീസ് നിയമഭേദഗതി 118 (എ) തല്‍ക്കാലം വേണ്ടെന്ന് സിപിഎമ്മില്‍ ധാരണയായി.  തീരുമാനം ഭേദഗതി തിരുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ്. അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു.

മുഖ്യമന്ത്രി ഇന്ന് എകെജി സെന്‍ററിലെത്തി സിപിഎം ഇടക്കാല സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രനേതൃത്വവും ഭേദഗതിയില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

https://www.youtube.com/watch?v=KWUmSIRlIZA

പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam