25 C
Kochi
Thursday, June 17, 2021

Daily Archives: 1st November 2020

തിരുവനന്തപുരം:സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ്‌ പുറത്തു വന്നിരിക്കുന്നത്‌. ബലാത്സംഗം മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണ്‌. അത്‌ സ്‌ത്രീയുടെ കുറ്റമല്ല. മുല്ലപ്പള്ളിയില്‍ നിന്നുണ്ടായിരിക്കുന്നത്‌ അങ്ങേയറ്റം സ്‌ത്രീവിരുദ്ധതയാണ്‌.ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണം എന്ന രീതിയിലാണ്‌ മുല്ലപ്പള്ളി സംസാരിച്ചത്‌. സ്‌ത്രീകളെയാകെ അപമാനിക്കുന്ന പരാമര്‍ശമാണ്‌ മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്‌. സ്‌ത്രീസമൂഹത്തെക്കുറിച്ച്‌ എങ്ങനെയാണ്‌ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നതെന്നും ശൈലജ ചോദിച്ചു.മനുഷ്യസമൂഹത്തിലെ ഏറ്റവും പൈശാചികവും നിന്ദ്യവുമായ...
തിരുവനന്തപുരം: പൊതുയോഗത്തില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുലിവാല്‌ പിടിച്ചു. ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകള്‍ അഭിമാനമുള്ളവരാണെങ്കില്‍ മരിക്കുമെന്നാണ്‌ പ്രസ്‌താവന. സോളാര്‍കേസ്‌ മുന്‍നിര്‍ത്തി യുഡിഎഫിനെതിരേ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന്‌ ആരോപിച്ചു കൊണ്ട്‌ പൊതു യോഗത്തില്‍ നടത്തിയ പരാമര്‍ശമാണ്‌ വിവാദമായത്‌. സോളാര്‍ കേസ്‌ പരാതിക്കാരിക്കെതിരേയാണ്‌ പരാമര്‍ശം നടത്തിയതെങ്കിലും സ്‌ത്രീകളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന രീതിയിലുള്ള ആംഗ്യവിക്ഷേപങ്ങളും പുച്ഛവുമാണ്‌ വിനയായത്‌.''സര്‍ക്കാര്‍ യുഡിഎഫിനെതിരേ ആരെയാണ്‌ രംഗത്തു കൊണ്ടുവരാന്‍ പോകുന്നത്‌, ഓരോ ദിവസവും ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍...
ചെന്നെെ:കൊവിഡ് പ്രതിസന്ധിയില്‍ സിനിമാ മേഖലയ്ക്കുണ്ടായ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള നീക്കവുമായി തമിഴ്നാട്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.അണ്‍ലോക്ക് 5.0'യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കേരളവും, തമിഴ്നാടും, മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍...
കൊച്ചി:ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  പോൾ സക്കറിയയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാംസ്കാരിക മന്ത്രി എകെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.  സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ,...
കൊച്ചി:വേറിട്ട ഫോട്ടോഷൂട്ടിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. സാമൂഹ മാധ്യമങ്ങളില്‍ നിരവധി ഫാന്‍ ഫോളോവേഴ്‌സ് ഉള്ള സ്റ്റില്‍ ഫോട്ടാഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലാകാറുണ്ട്. വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, വേറിട്ട ഒരു വിഷയവുമായി രംഗത്തെത്തിയിരിക്കുകായണ് മഹാദേവന്‍. നടി കൃഷ്ണ പ്രഭ മൊട്ടത്തലയുമായിയെത്തിയ തീംബേസ്ഡ് ഫോട്ടോഷൂട്ടിന് പിന്നാലെയാണ് മറ്റൊരു ആശയം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഫോട്ടോഷൂട്ട്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയഭാവങ്ങളിലൂടെയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.പ്രണയത്തിനു നിറമോ...
ചെന്നൈ: തമിഴ്‌നാട്‌ കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ്‌ (72) അന്തരിച്ചു. ശനിയാഴ്‌ച രാത്രി വൈകിയായിരുന്നു അന്ത്യം. ഒക്‌റ്റോബര്‍ 13ന്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിലെ പാപനാശത്തു നിന്നുള്ള നിയമസഭാംഗമായിരുന്നു.പാപനാശത്ത്‌ ഹാട്രിക്‌ വിജയം നേടിയ ദൊരൈക്കണ്ണ്‌ ജയലളിത മന്ത്രിസഭയിലാണ്‌ ആദ്യം അംഗമാകുന്നത്‌. ജയലളിതയുടെ മരണത്തെ തുടര്‍ന്നു വന്ന എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും അദ്ദേഹത്തെ അതേ വകുപ്പില്‍ നിലനിര്‍ത്തി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ശനിയാഴ്‌ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.ലാളിത്യം, വിനയം, സത്യസന്ധത, ഭരണപാടവം എന്നിവയായിരുന്നു...
ന്യൂഡല്‍ഹി:കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേരുന്നതായി മോദി ട്വീറ്റ് ചെയ്തു.‘ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു' -പ്രധാന മന്ത്രി ട്വിറ്ററില്‍...
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്ന സിന്ധ്യ
ഭോപ്പാല്‍:അണികളോടൊപ്പം ബിജെപിയില്‍ മറുകണ്ടം ചാടിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂര്‍ണമായും ബിജെപിയിലേക്ക് പോയില്ലയെന്നാണ് ഇപ്പോഴത്തെ ഒരു വീഡിയോ വ്യക്തമാക്കുന്നത്. പറഞ്ഞ് തഴക്കം ചെന്ന വോട്ടഭ്യര്‍ത്ഥന സിന്ധ്യ മറന്നിട്ടുമില്ല. ഇതുപറയാന്‍ വ്യക്തമായ കാരണമുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍  പ്രചാരണത്തിനിടെ ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് പകരം കോണ്‍ഗ്രസിന് വേണ്ടിയാണ് സിന്ധ്യ വോട്ടഭ്യര്‍ത്ഥന നടത്തിയത്. ഈ നാക്കുപിഴ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഇമാര്‍തി ദേവിയ്ക്ക് വേണ്ടിയുള്ള...
ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു.കസ്റ്റഡിയിലുള്ള ബിനീഷിനെ രണ്ടാം ദിവസം  ഇഡി ചോദ്യം ചെയ്യുമ്പോഴാണ്  വൈകീട്ട് അഞ്ചരയോടെ എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങൾ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി...