Sat. Apr 20th, 2024
No mercy to rapist
തൊടുപുഴ:

ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആശങ്ക ഉളവാക്കുന്ന രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഒൻപത് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 458 കേസുകളാണ്. ഇതിൽ 308 കേസുകളും സ്ത്രീൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ഉള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാരിയമ്പറയിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടിയുടെ മരണം, ഉണ്ടപ്ലാവിൽ അഞ്ചു വയസുകാരന് പിതൃ സഹോദരന്റെ ക്രൂര മർദ്ദനം, മൂന്നാറിൽ പതിനാറുവയസുകാരിക്ക് നേരെ പീഡനം ശ്രമം, ഇന്നലെ മാത്രം ഇടുക്കിയിൽ റിപ്പോർട്ട് ചെയ്ത കേസുകളാണിത്.

ഇടുക്കിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ ആശങ്ക ഉള്ളവക്കുന്നതാണ്. 150 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അൻപതും പീഡനമാണ്. 56 കേസുകൾ മാനഹാനിയുണ്ടാക്കിയതിനു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലൈംഗിക പീഡനത്തിന് 10 പേർക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 65 എണ്ണവും ശരീരിക പീഡനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഭർത്തൃ വീട്ടിലെ പീഡനത്തിന് 45 കേസുകൾ എടുത്തിട്ടുണ്ട്.

സൈബർ കേസുകളും ജില്ലയിൽ വർധിച്ചുവരുകയാണ്. സമാനമായ സാഹചര്യമാണ് മറ്റു ജില്ലകളിലും ഉള്ളത് എന്നാൽ ജനസാന്ദ്രത നിരക്കിൽ പിന്നിൽ നിൽക്കുന്ന ഇടുക്കിയിൽ ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയുന്നത് ആശങ്കാവഹമാണ്.