Fri. Apr 26th, 2024
തിരുവനന്തപുരം:

രാഷ്ട്രീയ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന വിദേശ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി മന്ത്രി എകെ ബാലൻ. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും മന്ത്രി പ്രതികരിച്ചു. സ്വന്തം നിലക്കുള്ള സിബിഐ അന്വേഷണത്തെ വിലക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. ലൈഫിലെ സിബിഐ അന്വേഷണമാണ് നീക്കത്തിന് കാരണമെന്ന് നിയമമന്ത്രി എ കെ ബാലൻ വിശദീകരിച്ചു.

അതേസമയം, പൊലീസ് ആക്ട് ഭേദഗതിയിൽ മാധ്യമങ്ങൾക്കു എതിരെ ഒരു നീക്കവുമില്ലെന്നും അപകീർത്തി പ്രചരണം തടയാൻ വേണ്ടി മാത്രമാണ് ഭേദഗതിയെന്നും ബാലൻ പറഞ്ഞു. സ്ത്രീകൾക്ക് ഉപകാരപ്പെടാനാണ് നീക്കമെന്നാണ് വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കാകുന്ന എന്തെങ്കിലും ഭേദഗതിയിൽ ഉണ്ടെങ്കിൽ അത് തിരുത്താൻ തയാറാണെന്നും ബാലൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എവിടെ എങ്കിലും എന്തെങ്കിലും കണ്ടാണ് വിമര്ശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Arya MR