Sat. Apr 27th, 2024
കല്പറ്റ:

 
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വയനാട് സന്ദർശിക്കാനാണ് എത്തുന്നത്. വയനാട്ടിലെ വിവിധ മേഖലകളിലെ കൊറോണവൈറസ് ബാധയുടെ സാഹചര്യം അവലോകനം ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഒക്ടോബർ 19 ന് ഗാന്ധി ഡൽഹിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം മലപ്പുറം കളക്ടറേറ്റ് സന്ദർശിച്ച് കൊറോണവൈറസ് ബാധയെക്കുറിച്ചുള്ള അവലോകന യോഗത്തിൽ പങ്കുചേരും. പിന്നീട് കല്പറ്റയിലെ സർക്കാർ അതിഥി മന്ദിരം സന്ദർശിക്കും, അവിടെ രാത്രി താമസിക്കും.

ഒക്ടോബർ 20 ന് വയനാട് കളക്ടറേറ്റിൽ കൊവിഡ്19 അവലോകന യോഗത്തിൽ പങ്കെടുക്കും.

ഒക്ടോബർ 21 ന് മാനന്തവാടി ജില്ല ആശുപത്രി സന്ദർശിക്കും.അവിടെ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

കേരളത്തിൽ ഇന്നലെ 9016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട്ടിൽ 121 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്. വയനാട്ടിൽ 2 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.