Sat. Apr 20th, 2024
തിരുവനന്തപുരം:

 
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പുള്ളത്.

പത്തു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍,
ഇടുക്കി, എന്നീ ജില്ലകളിലാണ് അലേർട്ട്.

കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടില്ല. എന്നാൽ ആൻഡമാൻ, കന്യാകുമാരി എന്നിങ്ങനെ ദൂരയിടങ്ങളിലേക്ക് മീൻ പിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ തിരികെ വരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.