Fri. Mar 29th, 2024
മാലി:

 
ജിഹാദികൾ മാലിയിൽ തടവിലാക്കിയ ഒരു ഫ്രഞ്ച് വനിതയേയും, രണ്ട് ഇറ്റലിക്കാരേയും, മാലിയിലെ ഒരു ഉന്നതരാഷ്ട്രീയനേതാവിനേയും മോചിപ്പിച്ചതായി മാലിയിലെ അധികൃതർ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു.

ഫ്രഞ്ച് വനിത സോഫി പെട്രോണിനും (75), സൌമാലിയ സിസ്സേയും (70) ബമാക്കോയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ഒരു ട്വീറ്റിലൂടെയാണ് പുറത്തുവിട്ടത്.

ലോകത്തിലെ അവസാനത്തെ ഫ്രഞ്ച് ബന്ദിയായ പെട്രോണിന്റെ മോചനത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സ്വാഗതം ചെയ്യുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മാലിക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു.

“സോഫി പെട്രോണിൻ മോചിതയായിരിക്കുന്നു. നാലുവർഷത്തോളം മാലിയിൽ ബന്ദിയാക്കപ്പെട്ടിരുന്ന അവളുടെ മോചനം വലിയ ആശ്വാസമാണ്,” മക്രോൺ ട്വിറ്ററിൽ കുറിച്ചു. മാലിയ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.

ജിഹാദികൾ തടവിലാക്കിയ ശേഷം മോചിപ്പിച്ച രണ്ട് ഇറ്റലിക്കാർ, പുരോഹിതനായ പിയർലുയിഗി മക്കാ‍ലി, വിനോദസഞ്ചാരിയായ നിക്കോള ചിയച്ചിയോ എന്നിവരാണ്. ഇരുവരും 2020 ഏപ്രിലിൽ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.