25 C
Kochi
Sunday, July 25, 2021

Daily Archives: 25th September 2020

പട്ന: ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബർ 28, നവംബർ 3, നംവബർ ഏഴ് എന്നിങ്ങനെ മൂന്ന് ദിവസമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക.ക്വാറൻ്റൈനിൽ കഴിയുന്ന വോട്ട‍ർമാർക്കും തിര‍ഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ അവസാനദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ വോട്ടിങ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും...
ഗായകരിലെ സകലകലാ വല്ലഭനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം എന്നറിയപ്പെട്ടിരുന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. പ്രിയപ്പെട്ടവർക്ക് അദ്ദേഹം ബാലുവാണ്. ശാസ്​ത്രീയ സംഗീതത്തി​​െൻറ കൊടുമുടിയിലും ലളിത സംഗീതത്തി​​െൻറ താഴ്​വരയിലും ഒരേസമയം എത്തിച്ചേരാൻ കഴിഞ്ഞിരുന്ന ഈ അതുല്യ ഗായകൻ സംഗീതം പഠിച്ചിട്ടില്ലാ എന്നത് ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.1946 ജൂൺ 4ന് ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്താണ് എസ്പിബിയുടെ ജനനം. ഹരികഥാ പ്രസംഗക്കാരനായിരുന്ന സാമ്പമൂര്‍ത്തിയുടെ മകനായ ബാലുവിന് സംഗീതം പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എങ്കിലും പാട്ടിനെ ഒരുപാട് സ്നേഹിച്ചിരുന്ന എസ്പിബി...
ഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കും, സിബിഐയ്‌ക്കുമാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേതാണ് നടപടി. കേസിൽ  സിബിഐ അന്വേഷണത്തിന് ഓ​ഗസ്റ്റിലാണ് ഹൈക്കോടതി...
ചെന്നൈ:ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബി ആശുപത്രിയിൽ  പ്രവേശിക്കപ്പെടുന്നത്.ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് ഗുരുതരാവസ്ഥ തരണം ചെയ്‌തെങ്കിലും ഇന്നലെ സ്ഥിതി വീണ്ടും ഗുരുതരമായെന്ന് കാട്ടിയുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരികയായിരുന്നു.11 ഭാഷകളിലായി നാൽപ്പത്തിനായിരത്തിലധികം ഗാനങ്ങൾ സംഭാവന ചെയ്തിട്ടുള്ള അതുല്യപ്രതിഭയുടെ വിയോഗത്തിന്റെ ഞെട്ടലിലാലാണ് സിനിമാ സംഗീതലോകം.
ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്‌. ജി‌എസ്‌ടി നിയമം ലംഘിച്ചാണ്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതെന്ന്‌ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട 47,272 കോടിരൂപ കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌ ഓഫ്‌ ഇന്ത്യ(സിഎഫ്‌ഐ)യില്‍ നിലനിര്‍ത്തുകയും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതായുമാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 2017ലെ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ നിയമത്തിന്റെ ലംഘനമാണിത്‌.ജിഎസ്‌ടി നഷ്ടപരിഹാര നിയത്തിലെ വ്യവസ്ഥ പ്രകാരം ഒരു വര്‍ഷം...
തിരുവനന്തപുരം: 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.  തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ്കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. അച്ഛന്‍ ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ നൂല്കെട്ട് ചടങ്ങ് നടന്നത് ഇന്നലെയായിരുന്നു.ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറ‍ഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. പിതാവ് ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും  പൊലീസ് പറയുന്നു.  
ഡൽഹി:കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹം തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. പഞ്ചാബിലെ കർഷകർ അമൃത്സർ - ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്.പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിൽ 15 ട്രയിനുകൾ യാത്ര നിർത്തി. കർണാടകയിലും തമിഴ്നാട്ടിലും കർഷകർ ദേശീയപാത ഉപരോധിച്ചു. ബീഹാറിൽ കർഷക സമരത്തിനെ പിന്തുണച്ച് ആർജെഡി നിരത്തിലിറങ്ങി. കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആർജെഡി നേതാവ് തേജസ്വി...
ഡൽഹി:കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ ഇന്ത്യ കുറ്റപ്പെടുത്തി. അതിർത്തിയിൽ ഏറ്റുമുട്ടൽ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആറാമത് കമാൻഡർ തല ചർച്ചയിൽ ധാരണയായിരുന്നു.
ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു.കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിലെ കർഷകർ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമരവും ആരംഭിച്ചിരുന്നു. രാജ്യവ്യാപകമായി ഇന്നലെ കോൺഗ്രസ്സും കർഷികബില്ലിനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക...
 കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ മാനേജര്‍ പ്രകാശന്‍ തമ്പിയെയും ഡ്രെെവര്‍ അര്‍ജുനെയും ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. നുണ പരിശോധനയ്ക്കായി അര്‍ജുന്‍ കൊച്ചിയിലെ സിബിഐ ഓഫീസിലെത്തി. ചെന്നെെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ധ സംഘത്തെ ഉപയോഗിച്ച് കൊണ്ടാണ് നുണപരിശോധന സിബിഐ നടത്തുന്നത്.നാളെയാണ് കലാഭവന്‍ സോബിയുടെയും വിഷ്ണു സോമസുന്ദരത്തിന്‍റെയും നുണപരിശോധന നടത്തുക. നേരത്തെ, അപകട സമയത്ത് വാഹനമോടിച്ചിരുന്നത് താനല്ലെന്ന് അര്‍ജുന്‍ മൊഴിമാറ്റിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് അര്‍ജുനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്.തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്...