25 C
Kochi
Sunday, July 25, 2021

Daily Archives: 21st September 2020

ഡൽഹി:രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടിക്കായിരിക്കും. എന്നാൽ മഹാഭാരതം ആസ്പദമാക്കി ശ്രീകുമാർ മേനോന് പുതിയ സിനിമയെടുക്കാമെങ്കിലും രണ്ടാമൂഴം അടിസ്ഥാനമാക്കിയോ ഭീമനെ പ്രധാന കഥാപാത്രമാക്കിയോ സിനിമ പാടില്ല. കൂടാതെ ശ്രീകുമാർ മേനോൻ നൽകിയ ഒന്നരക്കോടി രൂപ എം.ടി തിരിച്ചുനൽകും....
കൊച്ചി:മക്കളുടെ ചികിത്സയ്ക്കായി പണം ഇല്ലാത്തതിനാൽ സ്വന്തം അവയവം വിൽക്കാനൊരുങ്ങി റോഡിൽ ഒരമ്മയുടെ സമരം. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ വിൽകാനുണ്ടെന്നു കാട്ടി ബോർഡ്‌ എഴുതിവെച്ചാണ് സമരം നടത്തുന്നത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുമായാണ് വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിനി ശാന്തയാണ് സമരത്തിനിരിക്കുന്നത്. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് സമരം. അതേമസയം ശാന്തയുടെ മക്കളുടെ ചികിത്സ ചെലവ് ഇനി സർക്കാർ വഹിക്കും. ആരോഗ്യമന്ത്രി കെ കെ...
ഡൽഹി: ഉത്തരേന്ത്യയിൽ കർഷക സമരം വ്യാപകമാകുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി തുടങ്ങി. സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. അതേസമയം രാജ്യത്ത് കർഷക സമരം നടന്നിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞുഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലാണ് സമരം രൂക്ഷമായിരിക്കുന്നത്. പഞ്ചാബിൽ ആരംഭിച്ച സമരം ഹരിയാനയിലേക്കും ഛത്തീസ്ഗഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലേക്കും കടന്നിരിക്കുകയാണ്. പഞ്ചാബിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക്...
കൊച്ചി:നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ഖുര്‍ആന്‍ ആണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്ന് വാഹനമുടമ മൊഴി നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.അതേസമയം യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിൽ  കസ്റ്റംസ് നിയമോപദേശം തേടി....
കോഴിക്കോട്: സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റെടുത്ത് കൊടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലായ സംഭവത്തില്‍ സിറ്റി പൊലീസ്  കമ്മീഷണര്‍ക്കെതിരെ പരാതിയുമായി യുവതി. കോഴിക്കോട് സിറ്റി പൊലീസ്  കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് യുവതിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.ഈ സംഭവത്തിനു പിന്നാലെ  സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതിയും രംഗത്ത് വന്നു. മൊഴിപകര്‍പ്പിലടക്കം തന്നെ അപമാനിച്ചു എന്ന് കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നല്‍കിയിട്ടുള്ളത്.ജോലി ആവശ്യത്തിനായി നഗരത്തില്‍...
വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.റിസിന്‍ എന്ന മാരക വിഷമടങ്ങിയ കത്താണ് ട്രംപിന്‍റെ പേരില്‍ എത്തിയത്. കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞെന്നും യു.എസ് അധികൃതര്‍ അറിയിച്ചു....
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോൾ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം  ചെയ്ത്...
ഡൽഹി:കർഷക ബില്ലുകൾ വോട്ടെടുപ്പിന് വിടാതെ പാസാക്കിയ നടപടിയ്‌ക്കെതിരെ ഇന്നലെ രാജ്യസഭയിൽ അരങ്ങേറിയ പ്രതിഷേധം നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്ന് വെങ്കയ്യ...
കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടക്ക് സമീപത്തെ കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.  തമിഴ്നാട്  സേലം സ്വദേശി പെരിയണ്ണന്‍, ശ്യാമരാജ നഗർ സ്വദേശി ധനപാലൻ എന്നിവരാണ് മരിച്ചത്. പാറമടക്ക് സമീപം വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം സംഭവിച്ചത്. കെട്ടിടത്തില്‍ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് മരിച്ചത്.മലയാറ്റൂര്‍ ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയിലാണ് സ്ഫോടനം നടന്നത്.സാധാരണ  കൂടുതല്‍ തൊഴിലാളികള്‍ ഇവിടെ  താമസിക്കാറുണ്ടായിരുന്നു. എന്നാല്‍  ഇന്നലെ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പറയുന്നത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
  1.സി‌എസ്‌ഐ‌ആർ -സെൻട്രൽ സാൾട്ട് & മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് : CSIR - Central Salt & Marine Chemicals Research Institute (CSMCRI)  സി‌എസ്‌ഐ‌ആർ - സെൻ‌ട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി‌എസ്‌എം‌സി‌ആർ‌ഐ) ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2020 ഒക്ടോബർ 23-നോ അതിനുമുമ്പോ നിർദ്ദിഷ്ട അപേക്ഷാ ഫോർമാറ്റ് വഴി അപേക്ഷിക്കാം.അപേക്ഷാ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി: 23...