29 C
Kochi
Monday, August 2, 2021

Daily Archives: 18th September 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രീതിയിൽ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് അട്ടിമറി സമരം  നടത്തുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത  നീക്കം നടക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.  കേരളത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന  അട്ടിമറി സമരങ്ങളെ തുറന്ന് കാണിക്കാൻ ഏര്യാ തലങ്ങളിൽ പ്രതിഷേധം ശക്തമാക്കും. പ്രക്ഷോഭങ്ങൾ ഇടത്  സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഇതിന് ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു.ഇതോടെ  അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോൺഗ്രസും...
തിരുവനന്തപുരം:വിശുദ്ധഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ മന്ത്രി കെ.ടി. ജലീല്‍ സ്വര്‍ണക്കള്ളടത്ത് തന്നെയാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിശുദ്ധ ഖുറാനെ മുന്നില്‍വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍ സിപിഎം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.വിശുദ്ധ ഗ്രന്ഥത്തെ സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചത് ജലീലാണ്. ജലീലിനെ സിപിഎം മതത്തിന്റെ പ്രതീകമായി ഉയര്‍ത്തി കാണിക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ഈ വര്‍ഗീയ രാഷ്ട്രീയം...
ന്യൂഡെല്‍ഹി:കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന്‌ ശിരോമണി അകാലി ദള്‍ പ്രതിനിധി ഹര്‍സിമ്രത്‌ കൗര്‍ ബാദല്‍ രാജിവെച്ചത്‌ എന്‍ഡിഎ സഖ്യത്തിന്‌ തലവേദനയാകുന്നു. എന്‍ഡിഎയിലെ വിശ്വസ്‌ത മിത്രമായിരുന്നു പഞ്ചാബില്‍ നിന്നുള്ള എസ്‌എഡി. കഴിഞ്ഞ വര്‍ഷം ശിവസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതിന്‌ ശേഷമുള്ള ശക്തമായ ആഘാതമാണ്‌ രാജി. ഹരിയാനയില്‍ എന്‍ഡിഎ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗതാലയുടെ രാജിക്ക് വേണ്ടിയും സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.കര്‍ഷക പ്രശ്‌നത്തിന്റെ പേരിലുള്ള രാജി പഞ്ചാബിലും ഹരിയാനയിലും...
തിരുവനന്തപുരം:ലൈഫ്മിഷന്‍, റെഡ് ക്രസന്റ് ഫ്ലാറ്റ് നിര്‍മാണ ഇടപാടിലെ രേഖകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞമാസം നല്‍കിയ കത്തിന് മറുപടിപോലും ലഭിച്ചിട്ടില്ല. രേഖകള്‍ നല്‍കിയില്ലെങ്കില്‍ ലൈഫ് മിഷന്‍ ടാസ്ക്ക് ഫോഴ്സില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം:മന്ത്രി കെടി ജലീലിന്‍റെ സ്വത്ത് വകകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് കൂടുതല്‍ അന്വേഷണം നടത്തുന്നു. മന്ത്രിയുടെ ആസ്തികളുടെ വിശദാംശം തേടി  ഇഡി രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു.  ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ ഇഡി പരിശോധിച്ച് വരികയാണ്. താന്‍ സമ്പന്നനല്ല എന്ന നിലപാടായിരുന്നു ചോദ്യം ചെയ്യലില്‍ ജലീല്‍ സ്വീകരിച്ചിരുന്നത്. ഇതിനിടെ, പ്രോട്ടോക്കോള്‍  ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍  എന്‍ഐഎക്ക് മുമ്പില്‍ കൃത്യമായ വിശദീകരണം ജലീല്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്. അതേസമയം, നയതന്ത്ര ബാഗിലൂടെ ഖു‌‍‌‌‍‍‍‌‌‌‌‌‌‌‌‌‍‍‍‍‌‌‌‌ർ ആൻ കൊണ്ടുവന്ന സംഭവത്തിൽ...
കൊച്ചി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പ് ആയി. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂർണ അവകാശമുണ്ട്. ശ്രീകുമാര മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീർപ്പ്.രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എം.ടിയും വി.എ...
കൊച്ചി: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഏഴാംദിവസത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കേരള കോണ്‍ഗ്രസും വിവിധ ജില്ലകളില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോട്ടയത്തും, മലപ്പുറത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു.  മലപ്പുറത്ത്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കാസര്‍കോട്ട് യുവമോര്‍ച്ച മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.  
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം  തീയതി വരെ നീട്ടി. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്. ജാമ്യം നൽകണമെന്ന്  സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.വീഡിയോ കോൺഫറൻസിംഗ് വഴിയാണ്  റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള 12 പ്രതികളെ ഹാജരാക്കിയത്.  ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാൽ ജാമ്യം തരണമെന്നും സ്വപ്ന...
തിരുവനന്തപുരം: ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.https://www.facebook.com/drkt.jaleel/posts/3301399486615508 
പാലക്കാട്: പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് ന ടത്തിയത്. മാർച്ച് സംഘര്‍ഷത്തിൽ കലാശിക്കുകയും പൊലീസിനും, വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി,...