Sat. Apr 20th, 2024
കൊച്ചി:

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം  തീയതി വരെ നീട്ടി. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്. ജാമ്യം നൽകണമെന്ന്  സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.

വീഡിയോ കോൺഫറൻസിംഗ് വഴിയാണ്  റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള 12 പ്രതികളെ ഹാജരാക്കിയത്.  ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാൽ ജാമ്യം തരണമെന്നും സ്വപ്ന കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ജാമ്യ അപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാൻ അനുമതി  നൽകാൻ ജയിലധികൃതരോട് നിർദേശിച്ചു. എൻഐഎ കസ്റ്റഡിയിൽ ഉള്ള 4 പ്രതികളെയും അടുത്ത മാസം 10 വരെ റിമാൻഡ്  ചെയ്തിട്ടുണ്ട്. സന്ദീപ് നായർ, മുഹമ്മദ്‌ അൻവർ, ഷമീം, മുഹമ്മദ്‌ അലി, എന്നിവരെ ആണ് റിമാൻഡ് ചെയ്തത്.