Sat. Apr 20th, 2024
കൊച്ചി:

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും ഇന്ന് ജയിൽ മോചിതരാകാനിരിക്കെയാണ് നീക്കം. ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എൻഐഎ കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയെങ്കിലും ഇത് വിചാരണക്കോടതി തള്ളി.

ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധി ദിനങ്ങളായതിനാലാണ് എൻഐഎ ഇന്ന് തന്നെ കോടതിയെ സമീപിച്ചത്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹർജി ഉടൻ തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും.

By Athira Sreekumar

Digital Journalist at Woke Malayalam