24 C
Kochi
Tuesday, December 7, 2021

Daily Archives: 31st August 2020

ഡൽഹി:രാജ്യത്തെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റും ദില്ലി 'നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്' (എന്‍എച്ച്‌ഐ) സ്ഥാപകയുമായ ഡോ. എസ് പദ്മാവതി കൊവിഡ് ബാധിച്ച് മരിച്ചു. 103 വയസായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഞായറാഴ്ച നടത്തി.കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍എച്ച്‌ഐയില്‍ തന്നെ ചികിത്സയിലായിരുന്നു ഡോ. പദ്മാവതി. പനിയും ശ്വാസതടസവുമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ന്യുമോണിയ ബാധിക്കുകയും ഇത് രണ്ട് ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ തകരാറിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും...
ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലയെങ്കില്‍ മൂന്ന് മാസം കഠിന തടവ് അനുഭവിക്കേണ്ടിവരുമെന്നും സുപ്രീംകോടതി വിധിച്ചു. അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും ഈ മൂന്ന് മാസം നേരിടേണ്ടി വരും.മാധ്യമ നിലപാടുകൾ കോടതി വിധികളെ സ്വാധീനിക്കാൻ പാടില്ല എന്ന് വിധിപ്രസ്താവനത്തിനിടെ ജസ്ററിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോർണി ജനറലിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്ററിസ്...
തിരുവനന്തപുരം:മഹാമാരിയുടെ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്നും കോടിയേരി പറഞ്ഞു. വെഞ്ഞാറമ്മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി പ്രതികരണം നടത്തിയത്.ഫേസ്ബുക്ക് പോസ്റ്റിന്റെ...
തിരുവനന്തപുരം:തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം...
ഡൽഹി:ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം. ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധം എന്നും കരസേന അറിയിച്ചു. ഇന്ത്യ ചൈന ഫ്ളാഗ് മീറ്റിംഗ് തുടരുകയാണ്.
തിരുവനന്തപുരം:തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ. കൊലപാതകത്തില്‍ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കുണ്ടെന്നാണ് നാഗപ്പന്റെ ആരോപണം. മുൻപ് മൂന്നു മാസം മുമ്പ് സിപിഎം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പൻ ആരോപിച്ചു.
തിരുവനന്തപുരം:വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും കടകംപ്പള്ളി പറഞ്ഞു.ഈ സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോണ്‍ഗ്രസിന്റെ അക്രമികള്‍ താവളമടിക്കുന്ന, ഗുണ്ടാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളുടെ കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണിത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.  രണ്ട് കുടുംബം അനാഥമാക്കപ്പെട്ടുവെന്നും...
തിരുവനന്തപുരം:വെഞ്ഞാറമൂട്ടില്‍ ഡിവെെഎഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കസ്റ്റഡിയിലായവര്‍ക്ക് കോണ്‍ഗ്രസ്സുമായി യാതോരു ബന്ധവും ഇല്ല. വ്യക്തിവൈരാഗ്യമാണ് കാരണം. ഭരണപരാജയം മറച്ചു വക്കാൻ കോൺഗ്രസിനെ പഴിചാരുകയാണ്. ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.കോണ്‍ഗ്രസ് പാര്‍ട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നില്‍ക്കാറില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല പിടിയിലായിട്ടുള്ളത്. എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായിട്ടുള്ളത്. ജനങ്ങള്‍ വസ്തുത തിരിച്ചറിയും. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട്...
തിരുവനന്തപുരം:തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിൽ. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് പിടിയിലായത്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു.ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു.  മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ്...