Fri. Aug 15th, 2025 5:17:57 AM

എറണാകുളം:

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ നഗരസഭ വാർഡ് ഹൗസിങ്ങ് കോളനി വാർഡിൽ ദാറുൽ റഹ്മാൻ മൻസിലിൽ ഫമിന (40), ചേർത്തല സ്വദേശി ലീല (77), പുന്നപ്ര വടക്ക് സ്വദേശി പുത്തൻ വെളിയിൽ രാജൻ(67), എന്നിവരാണ് ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം വള്ളുമ്പ്രം സ്വദേശി അബ്ദു റഹ്മാൻ (70), വയനാട് തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റ് രണ്ട് പേര്‍.

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫമിന ഇന്നലെ രാത്രിയാണ് മരിച്ചത്. ഇവര്‍ക്ക് പ്രമേഹവും വൃക്ക സംബന്ധവുമായ അസുഖങ്ങളും ഉണ്ടായിരുന്നു. പുന്നപ്ര വടക്ക് സ്വദേശി പുത്തൻ വെളിയിൽ രാജൻ കുഴഞ്ഞ് വീണതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ചേർത്തല നഗരസഭ എട്ടാം വാർഡിൽ തകിടി വെളിയിൽ ലീല  മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല

വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാന്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. വയനാട് തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മരണപ്പെട്ടത്.

By Binsha Das

Digital Journalist at Woke Malayalam