23.2 C
Kochi
Saturday, January 25, 2020
Home Tags Wayanad

Tag: Wayanad

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയെ സ്പര്‍ശിക്കുന്നത് ചെറുവത്തൂരില്‍; ആഘോഷമാക്കാന്‍ ഒരുങ്ങി വയനാട്

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണിത്‌. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും

കേരളത്തില്‍ നാളെ സൂര്യഗ്രഹണം, വടക്കന്‍ ജില്ലകളില്‍ വലയ ഗ്രഹണം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗഹ്രണമാണുണ്ടാകുക. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണം മാത്രമെ ഉണ്ടാകൂ.ചന്ദ്രന്‍റെ നിഴൽ (ഉമ്പ്ര) വീഴുന്ന പ്രത്യേകമായ പാതയിലാകും പൂര്‍ണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. പാത്ത്...

രജത ജൂബിലിയുടെ ഭാഗമായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി സെന്റ് പാട്രിക്സ് സ്കൂൾ

മാനന്തവാടി: രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമർത്ഥരായ 50 കുട്ടികള്‍ക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ്, സ്‌കൂളിന് മുന്‍വശത്തായി പൊതു ബസ്‌കാത്തിരിപ്പ് കേന്ദ്രം, വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രാമീണ ലൈബ്രറികള്‍ക്ക് പുസ്തക വിതരണം, വിദ്യാര്‍ത്ഥികളുടെ വീടുകളില്‍...

ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു

തരുവണ: ഗവണ്മെന്റ് യു പി സ്‌കൂളിലെ പുതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് ആരംഭിച്ചു. കൈറ്റില്‍ നിന്നും ലഭിച്ച എല്‍ സി ഡി പ്രൊജക്ടറും ലാപടോപ്പുകളുമുള്‍പ്പെടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് പി തങ്കമണി അദ്ധ്യക്ഷയായി. സ്‌കൂളിന് സൗണ്ട് സിസ്റ്റം സംഭാവന...

തെയ്യക്കോലങ്ങളുടെ വിവിധ ഭാവങ്ങൾ പകർത്തി ജയന്ത് റാമിന്റെ ഫോട്ടോ പ്രദർശനം

മാനന്തവാടി: വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ അപൂർവ ദൃശ്യചാരുത പകർത്തി കെ സി ജയന്ത് റാമിന്റെ ചിത്രപ്രദർശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ചിത്രച്ചുമരിൽ നിറഞ്ഞാടി.സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസ്സുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങൾക്ക് ഹസ്തങ്ങളിൽ കനക രത്നപ്പൊടി നൽകി എല്ലാറ്റിനും ആശ്വാസം പകർന്ന് മൊഴി നൽകുന്ന തെയ്യങ്ങൾക്ക്...

ഷഹ്‌ലയുടെ മരണം; വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കല്‍പ്പറ്റ: ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എസ് എഫ് ഐ, കെ എസ് യു സംഘടനകളുടെ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. കളക്ടറേറ്റിന്‍റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍...

വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; സാക്ഷര കേരളത്തിന്റെ മറ്റൊരു മുഖം പുറത്ത്

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ മരണപ്പെട്ട സംഭവം വിവാദമാകുന്നു.ക്ലാസ് മുറിയില്‍ പാമ്പിന്റെ പൊത്ത് ഉണ്ടായിട്ടും നടപടിയെടുക്കാത്ത സ്കൂള്‍ അധികൃതരാണോ, ഷഹ്‌ലയെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടിയ അദ്ധ്യാപകനാണോ, അടിയന്തിര ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ...

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു

മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ നന്നാക്കുവാൻ സര്‍ക്കാര്‍ ഭരണാനുമതിയായി.വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10 ലക്ഷം രൂപവീതമാണ് അനുവദിച്ചത്.തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി-തിടങ്ങഴി റോഡ്, കമ്പിപ്പാലം-മുതിരേരി റോഡ്, എടലക്കുനി റോഡ് എന്നിവയും, തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട്-വെള്ളിലാടി റോഡ്, മക്കിയാട്-കോട്ടയില്‍...

പഴശ്ശി അനുസ്മരണം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി: ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി നഗരസഭയും ചേർന്ന് ചരിത്ര സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ വി ആർ പ്രവീജ് ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്അശോകൻ ഒഴക്കോടി അദ്ധ്യക്ഷനായി.കോളനി വിരുദ്ധ സമരങ്ങളുടെ ദേശഭാവനകൾ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാള വിഭാഗം അസോസിയേറ്റ്പ്രൊഫസർ ജോസഫ്...

റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാട്ടിക്കുളം: കാട്ടിക്കുളം മുതൽ ആലത്തൂർ വരെ വീതി കൂട്ടി ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തി ഓ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്.റോഡിൻ്റെ വീതി കൂട്ടുന്നതിനായി പൊതു ജന പങ്കാളിത്തത്തോടെ സ്ഥലം ലഭ്യമാക്കുന്നതിനായി വലിയ ഇടപെടൽ നടത്തിയാണ്...