Thu. Mar 28th, 2024

തിരുവനന്തപുരം:

പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ഇന്നു നിയമസഭയിൽ. അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വിഡി സതീശന് അനുമതി നൽകി.

സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പരാമർശം. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കർ വ്യക്തമാക്കി. വ്യവസ്ഥ മറികടക്കാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് സ്പീക്കറുമായി സംശയകരമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ ബന്ധം സഭയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും പ്രതിപക്ഷം ആരോപിച്ചു. സർക്കാരിനെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തി.

By Binsha Das

Digital Journalist at Woke Malayalam