Fri. Apr 26th, 2024
ന്യൂയോർക്ക്:

 
ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെയാണ് വോട്ട് ചെയ്തത്.

സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും എതിരെ വോട്ട് ചെയ്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇറാനെതിരെ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്.