Fri. Apr 26th, 2024

കാസര്‍കോഡ്:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി . കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ബളാൽ സ്വദേശികളായ കുഞ്ഞിന്‍റെ അച്ഛനും അമ്മക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

By Binsha Das

Digital Journalist at Woke Malayalam