Sat. Apr 20th, 2024

ചെന്നെെ:

കൊവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലസുബ്രഹ്മണ്യത്തിന്‍റെ  ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാൾ ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചെന്നെെയിലെ എംജിഎം ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെങ്കിലും അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam