Fri. Apr 26th, 2024
മുംബൈ:

ബോളിവുഡ് താരം സുശാന്ത് സിംങ്ങിന്റെ മരണത്തിൽ മുംബൈ പൊലീസിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. കേസിൽ ഇതുവരെ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. മഹാരാഷ്ട്ര സർക്കാരിന്‍റെ സത്യവാങ് മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുംബൈ സർക്കാരിന്റെ മൊഴിയെടുപ്പും നിയമ രീതികൾ പാലിക്കാതെയാണെന്നും സിബിഐ ചൂണ്ടിക്കാട്ടി.

 

By Athira Sreekumar

Digital Journalist at Woke Malayalam