ഡൽഹി:
രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി രണ്ട് ലക്ഷത്തി പതിനയ്യായിരത്തി പതിനഞ്ചായി. 1,007 മരണങ്ങൾ കൂടി പുതുതായി സ്ഥിരീകരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 44,386 ആയി.
അതേസമയം ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണമാകട്ടെ 7,34,000 പിന്നിട്ടു. ആദ്യ ഒരു കോടിയിലെത്താന്‍ 184 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു കോടിയിലെത്താന്‍ 43 ദിവസം മാത്രമാണെടുത്തത്. അമേരിക്കയിലാണ് ഏറ്റവും അധികം രോഗികള്‍ ഉള്ളത്. യുഎസ്സില്‍ രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. പ്രതിദിനം 50,000ലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്.