24 C
Kochi
Wednesday, September 30, 2020
Home Tags US

Tag: US

ചരിത്ര ഉടമ്പടി; യുഎഇയും ബഹ്റൈനുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പുവെച്ചു

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ  ബഹ്‌റൈനും യുഎഇയുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഉടമ്പടിയിൽ ഒപ്പുവെച്ചു.  സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.  48 വര്‍ഷത്തെ ഇസ്രായേല്‍...

9/11- ആ നടുക്കത്തിന് ഇന്ന് 19 വയസ്സ്

ന്യൂയോര്‍ക്ക്:ലോകത്തെ കണ്ണീരിലാഴ്ത്തിയ, 102 മിനിറ്റ് നീണ്ടു നിന്ന ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ് തികയുകയാണ്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയെ ഏറ്റവും വലിയ കുരുതിക്കളമാക്കിയ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നത്. സെപ്തംബർ 11ന് രാവിലെ 8:45നാണ്  19  അൽ ഖ്വയ്ദ തീവ്രവാദികൾ നാല് യുഎസ് പാസഞ്ചർ വിമാനങ്ങൾ...

ഇറാനെതിരെ ഉപരോധം; യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ട് അമേരിക്ക

ന്യൂയോർക്ക്:   ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെയാണ് വോട്ട് ചെയ്തത്.സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും എതിരെ വോട്ട് ചെയ്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇറാനെതിരെ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന...

കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖ ഇല്ലാത്തതാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ കണക്ക് രേഖപ്പടുത്തിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. യുഎസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് കണക്കിന്റെ ​ഗ്രാഫുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി...

നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് യുഎസ്സിലേക്ക് തിരികെ പോകാം 

വാഷിങ്ടണ്‍ ഡിസി:വിസ നിരോധനത്തില്‍ ഇളവുകള്‍ വരുത്തി അമേരിക്ക. നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡ്വസെെറി അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്നാണ് നിബന്ധന. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും...

ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്ക: കമലാ ഹാരിസ്

വാഷിംഗ്‌ടൺ: ശല്യക്കാരിയായ സെനറ്ററാണ് താനെന്ന ട്രംപിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി  ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളാണെന്ന് കമലാ ഹാരിസ് വിമര്‍ശിച്ചു. ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല അഭിപ്രായപ്പെട്ടു.  ...

കൊവിഡ് വാക്സിൻ പുറത്തിറക്കാൻ തിരക്കിട്ട നീക്കവുമായി അമേരിക്ക; 1500 കോടിയുടെ കരാർ ഒപ്പിട്ടു

വാഷിങ്ടൺ:റഷ്യക്ക് പിന്നാലെ കൊവിഡ് വാക്സിൻ എത്രയും വേഗം പുറത്തിറക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ ഒപ്പിട്ട് അമേരിക്ക. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കണമെന്നുള്ളതാണ് കരാർ. വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സമാനമായ നിരവധി കരാറുകൾ ഇപ്പോൾ അമേരിക്ക ഒപ്പിട്ടിട്ടുണ്ട്. ഓപ്പറേഷൻ വാപ് സ്പീഡ് എന്ന...

ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി അഞ്ച് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. മരണ സംഖ്യയാകട്ടെ എട്ട് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗവർധന. അതേസമയം, ലോകത്ത് 13 ലക്ഷത്തിന് മുകളിലാണ് ഇതുവരെ...

ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിംഗ്‌ടൺ: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമലയുടെ പേര് നിര്‍ദേശിച്ചു. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍...

സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും

ന്യൂയോര്‍ക്ക്:അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. യു.എസിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്രിക്കട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായാണ് ചടങ്ങ് നടത്തുന്നത്. ഓഗസ്റ്റ് 15...