Thu. Apr 25th, 2024
ഡൽഹി:

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ  കരട് പരിസ്ഥിതി നശീകരണത്തിലേയ്ക്കും കൊള്ളയിലേക്കും നയിക്കുമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പോരാടി നേടിയ നേട്ടങ്ങള്‍ കരടിലെ നിര്‍ദേശങ്ങള്‍ വഴി ഇല്ലാതാക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ കൊള്ള ചെയ്യാനുള്ള വ്യവസ്ഥകള്‍ ഉള്ള കരട് പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam