Thu. Apr 25th, 2024
ജയ്‌പുർ:

രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ടെന്ന് സൂചന. സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട് സംസാരിച്ചു. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ സച്ചിന്‍ തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധിക്ക് തത്കാലം അയവു വന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പ് നല്‍കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam