24 C
Kochi
Monday, September 27, 2021
Home Tags Sarith

Tag: sarith

കള്ളപ്പണക്കേസ്; സന്ദീപിനും സരിത്തിനും ജാമ്യം

കൊച്ചി:സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 9 മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്.കേസില്‍ കൂട്ട്...
Customs to interrogate sivasankar swapna and sarith together

സ്വർണ്ണക്കടത്ത്; ശിവശങ്കറിനെയും സ്വപ്നയേയും സരിത്തിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകിട്ടാണ് ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലെത്തിച്ചത്. രാത്രിയോടെ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റംസ് ഓഫീസിൽ എത്തിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ്...

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളിൽ ഒരാൾക്ക് തീവ്രവാദബന്ധമുണ്ടെന്നുമാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. ഇടപാടുകൾക്ക് തിയ്യതി വെച്ച് സരിത്ത് തയ്യാറാക്കിയ രേഖകളുടെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും...

നയതന്ത്ര പാർസൽ വഴിയുള്ള സ്വർണ്ണക്കടത്ത്; നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസില്‍ നാല് പേർ കൂടി അറസ്റ്റിൽ. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ ഷമീം, അബ്ദുള്‍ ഹമീം പി.എം എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജുവലറികളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാലുപേരും അറസ്റ്റിലായത്.പല രേഖകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍...

സ്വർണ്ണക്കടത്ത് കേസ്; ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് എൻഐഎ

കൊച്ചി: കോൺസുലേറ്റ് ബാഗേജുകളിൽ  സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് ഇന്ത്യയിലും വിദേശത്തും അന്വേഷിക്കുകയാണെന്ന് എൻഐഎ.  അന്താരാഷ്ട്ര തലത്തിൽ ആരോപണമുണ്ടായ കേസാണ് ഇത്.കേസിൽ ആകെയുള്ള 20 പ്രതികളിൽ നാല് പേർ വിദേശത്താണ് ഉള്ളത്. ഇവർക്കെതിരെ  ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിറ്റൽ തെളിവുകളുടെ...

സ്വർണ്ണക്കടത്ത് പ്രതികളുടെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ കൂടുതൽ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്.  പൂവാർ, മുട്ടത്തറ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളിലാണ് ഇവര്‍ക്ക് നിക്ഷേപങ്ങളുള്ളത്.  പൂവാറിലെ സഹകരണ ബാങ്കിൽ സ്വപ്നക്ക് 25 ലക്ഷവും സന്ദീപിന് 10 ലക്ഷവും നിക്ഷേപമുണ്ട്.  സരിത്തിന്‍റെയും അച്ഛന്‍റെയും പേരിൽ മുട്ടത്തറയിൽ 15 ലക്ഷത്തിന്‍റെയും...

സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം ദുബായിലേക്ക്

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വഷിക്കുന്നതിനായി ഒരു എസ്.പി. അടക്കം എൻഐഎയുടെ രണ്ടംഗസംഘത്തിന് ദുബായിലേക്ക്  പോകാന്‍ അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളില്‍ ഇവർ ദുബായിലേക്ക് യാത്ര തിരിക്കും. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനാണ് പ്രധാനമായും എൻഐഎ സംഘം ദുബായിലേക്ക് പോകുന്നത്. എന്നാല്‍ ഇതു...

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‌ ക്ലീൻ ചിറ്റ് ഇല്ല; എൻഐഎ

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സി പ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ ക്ലീൻ ചിറ്റില്ലെന്ന് എൻ ഐ എ. കൂടുതൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുകയാണ് അന്വേഷണ ഏജൻസി.  കസ്റ്റംസിനും  എൻ ഐഎയ്ക്കും പിന്നാലെ എൻഫോഴ്സ്മെന്‍റും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ...

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കടത്തിന്റെ പ്രധാന കണ്ണി റമീസാണെന്നും സ്വപ്നയും സന്ദീപും പറഞ്ഞതായി എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.  ലോക്ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതിഗതികൾ ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് റമീസ് പദ്ധതിയിട്ടിരുന്നെന്നും വിദേശത്തെ സ്വർണ്ണക്കടത്ത്...

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി  സരിത്ത് എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം :തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ  ഒന്നാം പ്രതി സരിത്തിനെ 7 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.  നിലവിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ പ്രതികൾ എൻഐഎ കസ്റ്റഡിയിലുണ്ട്. സരിത്തിന്റെ സുഹൃത്ത് അഖിലിൽ നിന്നും നിർണ്ണായക തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഇയാളെയും  അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.അതേസമയം കേസിലെ...