Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിൽ ഇന്ന് പുതുതായി 1,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന ദിവസമാണ്. 1,234 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (86) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശത്തുനിന്നു വന്നവരും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 971 പേർക്ക് സമ്പർക്കത്തിലൂടടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടമാറിയാത്ത 79 കേസുകൾ. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam