വാഷിംഗ്‌ടൺ:
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അരലക്ഷത്തോളം പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ബ്രസീലിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പതിനേഴായിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പ്രതിദിന കണക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.