25 C
Kochi
Friday, July 30, 2021

Daily Archives: 29th June 2020

കൊച്ചി:ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്ക്‌മെയ്‌ലിങ് സംഘത്തിനെതിരെ പരാതി നൽകാൻ യുവിതകള്‍ തയ്യാറാവുന്നില്ല. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. മോഡലിങ് ഫോട്ടോഗ്രാഫി എന്ന പേരിൽ വിളിച്ചുകൊണ്ടുപോയ ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ പലരും പരാതി നൽകാതെ പിന്മാറുകയാണ്.കുടുംബപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് യുവതികൾ പിൻവാങ്ങുന്നത്. കൂടുതൽ പേരും നിർധന കുടുംബത്തിലെ യുവതികളാണ്. 18 പെൺകുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നൽകിയിരിക്കുന്നത്. അതേസമയം, ഷൂട്ടങിന് ശേഷം...
ന്യൂഡല്‍ഹിരാജ്യത്ത് ഇന്നും ഇന്ധനവില ഉയർന്നു. കഴിഞ്ഞ 23 ദിവസത്തിൽ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 80 രൂപ 69 പൈസയാണ്. ഡീസൽ വില 76 രൂപ 33 പൈസ.  ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്. രാജ്യത്തെ ഇന്ധന വില...
തിരുവനന്തപുരം:എപിജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കും. കൊവിഡ് പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷകർത്താക്കളും വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണു തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അറിയിച്ചു.  
ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികളെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ആരോപണം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവനകളിലൂടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും ചൗഹാന്‍ വിമര്‍ശിച്ചു. അതേസമയം, ഇന്ത്യക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൗഹാന്‍ ചൈനയ്ക്ക് ചൗഹാന്‍ മുന്നറിയിപ്പ് നല്‍കി. ഭോപ്പാലില്‍ ഇരുന്ന് ഛത്തീസ്ഗഢിലെ ബിജെപി പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 
മുംബൈകേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും അമിത വെെദ്യുതി ചാര്‍ജില്‍ ഷോക്കടിച്ച് ഉപഭോക്താക്കള്‍. ലോക്ഡൗണിന് പിന്നാലെ വന്ന വെെദ്യുതി ബില്ലില്‍ പല ഉപഭോക്​താകള്‍ക്കും വലിയ തുകയാണ്​ അടയ്ക്കേണ്ടത്. ഉയര്‍ന്ന ബില്ലിനെതിരെ ബോളിവുഡ്​ താരങ്ങളായ തപ്​സി പന്നുവും രേണുക ഷാനെയും പ്രതിഷേധവുമായി രംഗത്തെത്തി. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ  36,000 രൂപയായതായി തപ്സി പന്നു ട്വിറ്ററില്‍ കുറിച്ചു. മൂന്ന്​ മാസത്തെ ലോക്​ഡൗണില്‍ ഏത്​ ഉപകരണമാണ് പുതിയതായി​ താന്‍ ഉപയോഗിച്ചതെന്നും , ഇത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും​...
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കും. കൊവിഡ് സാമൂഹിക വ്യാപന ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രങ്ങള്‍ ശക്തമാക്കുകയാണ്.എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടൈൻമെന്‍റ് സോൺ കടക്കണം എന്നാണ് നിര്‍ദ്ദേശം. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തിൽ...
ന്യൂഡല്‍ഹി:ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 5,48, 318 ആയി. 16,475 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങി സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.  
ദുബായ്: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സർക്കാർ. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെയ്ക്കണമെന്നാണ് നിർദ്ദേശം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും സംയുക്തമായാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങിവരുന്നവർക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ. 
വാഷിംഗ്‌ടൺ: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി ഇരുന്നൂറ്റി അഞ്ച് ആയി. ഇന്നലെയും അമേരിക്കയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത്. അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ൽ അധികം ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി എൺപത്തി അഞ്ച് കടന്നു.