വായന സമയം: < 1 minute

എടപ്പാള്‍:

മലപ്പുറം എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാകരുടെയും മൂന്ന് നഴസുമാരുടെയും  സമ്പര്‍ക്കപ്പടികയിലുള്ളത് ഇരുപതിനായിരത്തോളം പേര്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കെെമാറിയ പട്ടികയിലെ കണക്കാണിത്. രോഗം സ്ഥിരീകരിച്ച  ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യവകുപ്പിന്‍റെ ആശങ്ക ഇരട്ടിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. മേഖലയില്‍ രോഗബാധിതരെ മുന്‍കൂട്ടി കണ്ടെത്താന്‍ 1500 പേരില്‍ റാന്‍ഡം പരിശോധന നടത്തും.

Advertisement